മൂന്ന് വയസ്സ് മാത്രമുള്ള പിഞ്ചുകുഞ്ഞിനോട് അച്ഛന്റെ ക്രൂരത... സോഷ്യൽ മീഡിയയിൽ സ്റ്റാർ ആകാൻ പെണ്‍കുഞ്ഞിനെക്കൊണ്ട് സിഗരറ്റ് വലിപ്പിച്ച് വൈറലായി; നിമിഷങ്ങൾക്കുള്ളിൽ അച്ഛന് കിട്ടിയത് മുട്ടൻ പണി

മൂന്നുവയസ്സുപോലും തികഞ്ഞിട്ടില്ലാത്ത പെൺ കുഞ്ഞിനെക്കൊണ്ട് സിഗരറ്റ് വലിപ്പിച്ച് സ്വന്തം പിതാവ്. സോഷ്യൽ മീഡിയയിൽ സ്റ്റാർ ആകാൻ കാണിച്ച അച്ഛന്റെ ഈ കാടത്തത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ വൈറലായത്. രണ്ടേകാൽ ലക്ഷത്തിലേറെപ്പേർ വീഡിയോ കാണുകയും ഒട്ടേറെപ്പേർ ഷെയർ ചെയ്യുകയും ചെയ്തു.
ഇതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ച് പിതാവിനെ അറസ്റ്റ് ചെയ്തത്. കുഞ്ഞ് പുക അകത്തേക്ക് വലിച്ചെടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സൗദിയിലാണ് സംഭവം നടന്നത്. വാട്സ്ആപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
https://www.facebook.com/Malayalivartha


























