വിട്ടുമാറാത്ത പനിയും കഠിനമായ നടുവേദനയും; സ്ത്രീയുടെ വൃക്കയില്‍ നിന്ന് ശസ്ത്രക്രീയയിലൂടെ പുറത്തെടുത്തത് രണ്ടായിരത്തി തോള്ളായിരത്തി എന്‍പതു കല്ലുകള്‍

വിട്ടുമാറാത്ത പനിയും കഠിനമായ നടുവേദനയും കാരണമാണ് അമ്പത്തേഴുകാരി ഴാങ് ഡോക്ടറെ കാണാനെത്തിയത്. തുടര്‍ന്ന് ഇവരെ വിദഗ്ദ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഡോക്ടര്‍മാര്‍ ഞെട്ടിയത്. ഇവരുടെ വൃക്കയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 2980 കല്ലുകള്‍. ചൈനയിലെ ഷാങ്ഷ്വോവിലെ വുജിന്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരെ പോലും അമ്പരിപ്പിച്ച സംഭവം നടന്നത്. വര്‍ഷങ്ങളായി വൃക്കയിലെ കല്ലിനായി ചികിത്സ തേടുന്നയാളാണ് ഴാങ്.
എന്നാല്‍ മൂവായിരത്തോളം കല്ലുകള്‍ വൃക്കയില്‍ നിന്ന് നീക്കം ചെയ്തുവെന്ന വാര്‍ത്ത ഴാങ്ങിനും അവിശ്വസിനീയമായിരുന്നു. ചൈനീസ് മാധ്യമമായ മോഡേണ്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ശസ്ത്രകിയയ്ക്ക് ശേഷം ഏകദേശം ഒരു മണിക്കൂറോളം എടുത്താണ് കല്ലുകള്‍ എണ്ണി തിട്ടപ്പെടുത്തിയത്. എന്നാല്‍ വൃക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കല്ലുകള്‍ നീക്കം ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് ഇന്ത്യയിലാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ധനരാജ് വാദിലേ എന്നയാളുടെ വൃക്കയില്‍ നിന്നും 1,72,155 കല്ലുകളാണ് നീക്കം ചെയ്തത്.
https://www.facebook.com/Malayalivartha


























