അപ്രതീക്ഷിത ഇടിമിന്നലിൽ വിമാനത്താവളത്തില്‍ കുടുങ്ങിയത് 13,000 ത്തിലേറെ യാത്രക്കാർ

ചൈനയിൽ ശക്തമായ ഇടിമിന്നലിനെത്തുടർന്ന് ആറ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. അപ്രതീക്ഷിതമായുള്ള വിമാനങ്ങളുടെ റദ്ദാക്കൽ മൂലം വിമാനത്താവളത്തില്‍ കുടുങ്ങിയത് 13,000 യാത്രക്കാരാണ്. ചൈനയിലെ ചെംഗ്ഡൂ ഷുവാംഗ്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ഇടിമിന്നല്‍ ശക്തമായതിനെത്തുടർന്ന് അധികൃതര്‍ ആറ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയായിരുന്നു. ഇതോടെ 113 ഫ്‌ളൈറ്റുകളുടെ യാത്ര വൈകി. ഇന്ന് പുലര്‍ച്ചെ 3.40 ഓടെയാണ് ഇടിമിന്നല്‍ ആരംഭിച്ചത്. അതേസമയം ഇടിമിന്നല്‍ ശമിച്ചതിനു ശേഷം മാത്രമേ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുവെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയോടെ അടച്ചിട്ട റണ്‍വേ ഇപ്പോള്‍ തുറന്നുപ്രവർത്തനം ആരംഭിച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha

























