വീണ്ടും ലോകത്തിന്റെ ആദരം ഏറ്റുവാങ്ങി തായ്‌ലാന്‍ഡ് രക്ഷാ സംഘം ; പിഞ്ചുകുഞ്ഞിനെ വെള്ളപ്പൊക്കത്തില്‍ നിന്നും സാഹസികമായ രക്ഷിച്ച് ദൗത്യ സംഘം

വീണ്ടും ലോകത്തിന്റെ ആദരം ഏറ്റുവാങ്ങി തായ്‌ലാന്‍ഡ് രക്ഷാ സംഘം. ഗുഹയില്‍ അകപ്പെട്ട ഫുട്ബോള്‍ താരങ്ങളെയും കോച്ചിനേയും ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ തായ് ദൗത്യസംഘത്തിന്റെ പുതിയ രക്ഷാപ്രവര്‍ത്തനവും അഭിനന്ദനം അർഹിക്കുന്നു. കനത്ത മഴയില്‍ ലാവോസ് ഡാം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിനിടെ അപകടത്തിൽ പെട്ട പിഞ്ചുകുഞ്ഞിനാണ് സംഘം തുണയായത്.
മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ രക്ഷാസംഘം രക്ഷിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറൽ ആയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ പെട്ടുപോയ കുഞ്ഞിനെ കണ്ടെത്തിയ സംഘം, ശക്തിയായ ഒഴുക്കില്‍ നിന്നുകൊണ്ട്കരുതലോടെ കുഞ്ഞിനെ കൈമാറുന്നത് വീഡിയോയിൽ കാണാം.
ലാവോസ് ഡാം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ട് ഇരുപതിലധികം പേർ മരിച്ചു. മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്. നൂറിലധികം പേരെ കാണാതായതായി. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha


























