ഫ്രാന്‍സ് വഴി പോകുന്ന ഇന്ത്യാക്കാര്‍ക്ക് ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ വേണ്ട

ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റൊരു രാജ്യത്തേക്കുള്ള യാത്രയില്‍ ഇന്ത്യക്കാര്‍ക്ക് എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസയുടെ ആവശ്യം ഇനിയില്ല . ഇത് സംബന്ധിച്ച നിയമം ഈ മാസം 23 മുതല്‍ പ്രാബല്യത്തില്‍ വന്നതായും ഫ്രാന്‍സ് സ്ഥാനപതി അലക്‌സാേ്രണ്ട സീഗ്ലര്‍ ട്വിറ്ററില്‍ക്കുറിച്ചു
ഇതുകാരണം ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ട്രാന്‍സിറ്റ് വിസ കൂടാതെയും യാത്ര ചെയ്യാന്‍ സാധിക്കും. 26 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷെങ്കാന്‍ ഏരിയയുടെ ഭാഗമാണ് ഫ്രാന്‍സ്
https://www.facebook.com/Malayalivartha

























