ലക്ഷം കോടി ഡോളര്‍ വിപണിമൂല്യമുള്ള ആദ്യ കമ്പനിയായി 'ആപ്പിള്‍'; തൊട്ടുപിന്നില്‍ ആപ്പിളിന്റെ പ്രധാന എതിരാളി എ ആമസോണ്‍
ഒരു ലക്ഷം കോടി ഡോളര്‍ വിപണിമൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ചില്‍ മൂന്നുദിവസത്തിനിടെ 'ആപ്പിള്‍' ഓഹരിവില ഒന്പതുശതമാനമാണ് വര്‍ധിച്ചത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 68.64 ലക്ഷം കോടി രൂപ നിലവിലെ വിപണി മൂല്യം. ആപ്പിളിന്റെ ശക്തനായ എതിരാളിയായ ഇന്റര്‍നെറ്റ് കമ്പനി ആമസോണിന് 90,000 കോടി ഡോളറാണ് വിപണി മൂല്യം.
സിലിക്കണ്‍വാലിയിലെ കുടുംബത്തില്‍ ദത്തുപുത്രനായി വളര്‍ന്ന, കോളജ് പഠനം പൂര്‍ത്തിയാക്കാനാകാതിരുന്ന, ബുദ്ധമതത്തില്‍ ആകൃഷ്ടനായ സ്റ്റീവ് ജോബ്സ് എന്ന ചെറുപ്പക്കാരനാണ് 'ആപ്പിള്‍ ടു' എന്ന ആദ്യത്തെ പഴ്സനല്‍ കംപ്യൂട്ടറിലൂടെ എഴുപതുകളില്‍ സാങ്കേതിക വിദ്യാരംഗത്തു വിപ്ലവത്തിനു തുടക്കംകുറിച്ചത്. സുഹൃത്ത് സ്റ്റീവ് വൊസ്നിയാക്കിനൊപ്പം 1976ല്‍ ആണ് ആപ്പിള്‍ കംപ്യൂട്ടറിനു തുടക്കമിട്ടത്.
1984ല്‍ മക്കിന്റോഷിലൂടെ വീണ്ടും സ്റ്റീവ് ജോബ്സ് ലോകത്തിന്റെ മനംകവര്‍ന്നു. കമ്പനിയിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് 1985 ല്‍ പുറത്തുപോകേണ്ടി വന്നെങ്കിലും 1997ലെ രണ്ടാം വരവിനുശേഷമാണ് 'ഐ'പോഡ് ഫോണ്പാഡുകളിലൂടെ പുതുചരിത്രമെഴുതിയത്. 2001ല്‍ ഐപോഡ്, 2007ല്‍ ഐഫോണ്‍, 2010ല്‍ ഐപാഡ്. തൊട്ടതെല്ലാം പൊന്നാക്കിയ സ്റ്റീവ് ആശയവിനിമയ, വിവരശേഖരണ, വിനോദ സാധ്യതകള്‍ അടിമുടി പൊളിച്ചെഴുതി.
https://www.facebook.com/Malayalivartha