കേവല ഭൂരിപക്ഷം തെളിയിക്കാനായില്ല; മാലിയിൽ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സാധ്യത
വ്യക്തമായ ഭൂരിപക്ഷം സ്ഥാനാർത്ഥികൾക്ക് ലഭിക്കാത്തതിനെത്തുടർന്ന് മാലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വീണ്ടും സാധ്യത. ജൂലൈ 29നാണ് മാലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. മത്സരിച്ച ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും കേവല ഭൂരിപക്ഷം തെളിയിക്കാനായിരുന്നില്ല.
നിലവിലെ പ്രസിഡന്റ് ഇബ്രാഹിം ബൌബേക്കര് കെയ്തയും സൌ മെയല സിസയും തമ്മിലാണ് മത്സരിച്ചത്. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം ഇരുകൂട്ടര്‍ക്കും ലഭിച്ചിട്ടില്ലന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക നിഗമനം .
പടിഞ്ഞാറ് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്ന് 41.4 ശതമാനം വോട്ടാണ് ഇബ്രാഹിം ബൌബേക്കറിന് ലഭിച്ചത് സൌ മെയലയ്ക്ക് ലഭിച്ചത് 17.8 ശതമാനവും. അൻപതു ശതമാനത്തില്‍ കുടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക.
https://www.facebook.com/Malayalivartha