സ്വാതന്ത്ര്യ ദിനത്തിൽ അധികാരത്തിലേറും ; ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞ മാറ്റി വെച്ചതായി റിപ്പോര്‍ട്ട്
പാക്ക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട തെഹ്റിക്- ഇ- ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) നേതാവ് ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14നോ അല്ലെങ്കില്‍ 15നോ സത്യപ്രതിജ്ഞ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. നേരത്തെ ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്.
തെരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന്റെ പിടിഐ 116 സീറ്റുകളാണ് നേടിയത്. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് മുന്നണി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന് ഖാന്. അതേസമയം, വിദേശ പ്രതിനിധികളെ ചടങ്ങിലേയ്ക്ക് ക്ഷണിക്കുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പാക്കിസ്ഥാന് തെഹ്റീക്ക്-ഇ-ഇന്‍സാഫ് വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha