സ്വിറ്റ്സര്‍ലന്‍ഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വിമാനാപകടം; ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ 23 പേർക്ക് ദാരുണാന്ത്യം
സ്വിറ്റ്സര്‍ലന്‍ഡില്‍ രണ്ട് വിമാനാപകടങ്ങളിൽ 23 പേര് മരിച്ചതായി റിപ്പോർട്ടുകൾ. ഒരു ചെറു വിമാനവും ജെയു-എയറിന്റെ യാത്രവിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച്ച സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വതനിരകളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് അപകടങ്ങളുമുണ്ടായത്.
ചെറിയ വിമാനത്തിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ജെയു-എയര്‍ വിമാനത്തിലുണ്ടായിരുന്ന 17 യാത്രക്കാരും രണ്ട് പൈലറ്റുമാണ് മരിച്ചത്. ജെയു-എയറിന്റെ ജെയു-52 വിമാനമാണ് അപകടത്തില്‍പെട്ടത്. അതേസമയം വിമാനത്തില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha