അഞ്ചു വയസ്സുകാരിക്ക് ഹൃദയസ്തംഭനം; ഇംഗ്ലണ്ടില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
ഇംഗ്ലണ്ടിലെ സൗതാംപ്ടണിലെ യൂണിവേഴ്സിറ്റ് ഹോസ്പിറ്റലിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേസ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന ഒന്നാണ്. \'വാര്‍ഡ് അല്ഷാമറി\' എന്ന അഞ്ചു വയസ്സുകാരി ഹൃദയസ്തംഭനം മൂലം മരിക്കാനിടയയത് ഡോക്ടര്‍മാരുടെ ക്രിത്യവിലോപമെന്ന് ആരോപണം.
കുട്ടിയുടെ അസുഖമെന്താണെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ വാദം. ശാരീരിക അസ്വസ്ഥതകളുമായി ആദ്യം ആശുപത്രിയിലെത്തിയ വാര്‍ഡിന് വൈറസ് ബാധയാണ് എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. മനുഷ്യകോശങ്ങള്‍ക്ക് കേടുസംഭവിക്കുമ്പോള് ശരീരത്തിലുല്പ്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളെ ഇല്ലാതാക്കാനുളള മരുന്നുകള്‍ മാത്രമാണ് അന്നു നല്‍കിയത്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവളുടെ ആരോഗ്യനില വല്ലാതെ വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഹൃദയസ്തംഭനം ഉണ്ടാക്കുകയാണുണ്ടായത്. വിഷവസ്തുക്കള്‍ കലര്‍ന്ന് രക്തം അശുദ്ധമാക്കുന്ന \'സെപ്സിസ\' എന്ന രോഗാവസ്ഥ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
എന്നാല്‍ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചപ്പോള്‍ തെളിഞ്ഞതുപോലെ ശ്വസകോശത്തിനും നെഞ്ചിനുമിടയില്‍ അണുബാധയൂണ്ടായിരുന്നത് നേരത്തേ കണ്ടുപിടിക്കാന്‍ ആശുപത്രിയ്ക്ക് കഴിഞ്ഞില്ലെന്ന് അവര്‍ കോടതിയില്‍ സമ്മതിച്ചു. എങ്കിലും ആദ്യം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഇതിന് ചികിത്സ ചെയ്തിരുന്നെങ്കില്‍ ജീവന് രക്ഷിക്കാനാവുമായിരുന്നു എന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ വാദിക്കുന്നു. ഇത്തരം സഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു പിഴവാണ് വാര്‍ഡിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നറിയുന്നത് നല്ലതായിരിക്കും എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha