കാണാതായ ബാലനെ നാലു വര്‍ഷത്തിനുശേഷം കൃത്രിമ ചുമരിനു പുറകില്‍ കണ്ടെത്തി
അമേരിക്ക ജോര്ജ്ജയയിലെ അറ്റ്ലാന്റയിലാണ് ഉദ്വേഗം നിറഞ്ഞ ഒരു സംഭവകഥ നടന്നത്. 2010-ലാണ് ഫ്ളോറിയയിലുളള അച്ഛനെ കാണാന്‍ ഇപ്പോള്‍ പതിമൂന്നുകാരനായ ബാലന് യാത്ര തിരിച്ചത്. പിന്നീട് അവന് തിരിച്ചെത്തിയില്ല. അച്ഛന്റെയടുത്ത് എത്തിയതായുളള വിവരവും ലഭിച്ചില്ല ബാലന്റെ അമ്മ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാലും പിന്നീട് ഒരു കാര്യവും അറിഞ്ഞില്ല. ഈയിടെ പെട്ടെന്ന് അമ്മയ്ക്കൊരു ഫോണ്കോള്കിട്ടി.
താന്‍ ഫ്ളോറിഡയിലുളള അച്ഛന്റെ വീട്ടില്‍ തടവിലാണെന്നായിരുന്നു വിവരം ഉടനെ പോലീസില്‍ വിവരം അറിയിച്ചു. അവര്‍ വന്ന് വീട് അരിച്ചുപെറിക്കി പരിശോധിച്ചെങ്കിലും അച്ഛന്റെ വീട്ടില്‍ അവനെ കണ്ടെത്താനായില്ല. പരിശോധനകഴിഞ്ഞ് പോലീസുകാര്‍ അവിടെ നിന്നുപോയി. കുട്ടി അവിടെയില്ല എന്ന വിവരം അറിഞ്ഞ് അമ്മ വിഷമിച്ചിരിക്കുമ്പോള്‍ വീണ്ടു കുട്ടിയുടെ ഫോണ്‍ വന്നു. അച്ഛന്റെ വീട്ടില്‍ തന്നെയുണ്ടെന്നും പുറമേ നിന്നു നോക്കിയാല്‍ മുറിയുടെ അതിര്ഭിത്തിയാണെന്നു തോന്നുന്ന വിധത്തില്‍ മുറിയുടെ ഒരു ഭാഗം വേര്‍തിരിച്ച് അതിനുളളിലാണ് അവനെ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഫോണിനടുത്തേയ്ക്ക് തന്നെ സാധാരണ അടുപ്പിക്കാറില്ലെന്നും ഇപ്പോള്‍ അടുത്താരുമില്ലാത്തതക്കം നോക്കിയാണ് ഫോണ്‍ ചെയ്യുന്നതെന്നും പറഞ്ഞു.
അവന്റെ ഫോണ്‍ കട്ട് ചെയ്യാതെ തന്നെ അവര്‍ വീണ്ടും പോലീസുകാരോട് അറിയിച്ചുകൊണ്ടിരുന്നതിനാല്‍ അധികൃതര്‍ക്ക് കുട്ടിയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞു. അവനെ വീണ്ടെടുത്ത് അമ്മയുടെ അടുക്കലെത്തിച്ചു. കണ്ണീരോടെ അവന് അമ്മയെ കെട്ടിപുണരുന്ന വീഡിയോ, ഇപ്പോള്‍ വൈറലാണ്. അച്ഛനും കൂടെ ഉണ്ടായിരുന്നവരും അറസ്റ്റിലായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha