സഹപ്രവര്‍ത്തകരോട് അമിതാധികാരം; തന്റെ സുരക്ഷാ മേധാവിയെ മാര്‍പ്പാപ്പ പുറത്താക്കി
തന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്വിസ് ഗാര്‍ഡ്സിന്റെ മേധാവി ഡാനിയല്‍ ആന്‍രിഗിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്താക്കി. വത്തിക്കാനില്‍ നിന്നുള്ള ദിനപത്രമാണ് സുരക്ഷാ മേധാവിയെ മാര്‍പാപ്പ പുറത്താക്കിയ വിവരം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ കാര്യങ്ങളില്‍ അദേഹം പുലര്‍ത്തുന്ന കര്‍ക്കശ നിലപാടുകളിലുള്ള വിയോജിപ്പ് മൂലമാണ് പുറത്താക്കിയതെന്നാണ് സൂചന.
സഹപ്രവര്‍ത്തകരോട് സൈനിക മേധാവിയെ പോലെ പെരുമാറുന്ന ഡാനിയലിന്റെ പ്രവര്‍ത്തന ശൈലിയോട് മാര്‍പാപ്പയ്ക്ക് ആദ്യമേ വിയോജിപ്പുണ്ടായിരുന്നു. കുടുംബത്തിനായി വത്തിക്കാനിലെ തന്റെ ആഡംബര ഭവനം ഡാനിയില് മോടി പിടിപ്പിച്ചതും മാര്‍പാപ്പയുടെ അനിഷ്ടത്തിനിടയാക്കിയിരുന്നു.
കഴിഞ്ഞ എട്ടു വര്‍ഷമായി മാര്‍പാപ്പയുടെ സുരക്ഷാ കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഡാനിയേലായിരുന്നു. 2006ല്‍ ബെനഡിക്റ്റ് മാര്‍പാപ്പയാണ് ഡാനിയലിനെ തന്റെ സുരക്ഷാ മേധാവിയായി നിയമിച്ചത്. ഇദേഹത്തിന്റെ കീഴുദ്യോഗസ്ഥനായിരിക്കും പുതിയ സുരക്ഷാ മേധാവി. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി സ്വിസ് ഗാര്‍ഡുകളാണ് മാര്‍പാപ്പയുടെ സുരക്ഷാ ചുമതല വഹിക്കുന്നത്. നിലവില്‍ 110 സ്വിസ് ഗാര്‍ഡുകളാണ് മാര്‍പാപ്പയുടെ സംരക്ഷണം നിര്‍വഹിക്കുന്നത്. സഭാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ സഭയെ നവീകരിക്കാനുള്ള ശ്രമത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha