പ്രണയകാലത്ത് പലപ്പോഴും മൈക്കല്‍ ജാക്‌സണ്‍ തന്നോട് ലൈംഗികച്ചുവയുള്ള പാട്ടുകള്‍ ഫോണിലൂടെ പാടിയിട്ടുണ്ട്: ജാക്‌സന് സ്ത്രീകളോട് ലൈംഗിക താല്പര്യമുണ്ടായിരുന്നു ചിലര്‍ മക്കളെ അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിയുറങ്ങാന്‍ പോലും അനുവദിച്ചിരുന്നു, വെളിപ്പെടുത്തലുമായി മുന്‍ കാമുകി

മൈക്കള്‍ ജാക്‌സനെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ എല്ലാം കളവാണെന്ന് വെളിപ്പെടുത്തി മുന്‍ കാമുകി ഷാനാ മംഗാത്തല്‍. ജാക്‌സനുമായി ബന്ധമുണ്ടായിരുന്ന കാലത്തെ അനുഭവങ്ങളുടെ ബലത്തിലാണ് തുറന്നുപറച്ചില്‍. സ്ത്രീകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ജാക്‌സന്‍ ഒരിക്കലും കുട്ടികളെ ലൈംഗിക താത്പര്യത്തോടെ സമീപിച്ചിട്ടില്ലെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും എന്നാണ് ഷാന വെളിപ്പെടുത്തുന്നത്. ഇത്തരം ആരോപണങ്ങളാണ് ജാക്‌സനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും അവര്‍ ആരോപിക്കുന്നു.
ഷാനയുടെ വാക്കുകള്‍ ഇങ്ങനെ... പ്രണയകാലത്ത് പലപ്പോഴും അദ്ദേഹം എന്നോട് ലൈംഗികച്ചുവയുള്ള പാട്ടുകള്‍ ഫോണിലൂടെ പാടിയിട്ടുണ്ട്. നേരിട്ട് കാണുമ്പോഴും ഇതുപോലെതന്നെയായിരുന്നു. സ്ത്രീകളോട് ലൈംഗിക താത്പര്യമുള്ള വ്യക്തി തന്നെയാണ് ജാക്‌സന്‍. പീഡനാരോപണങ്ങളെല്ലാം പ്രശസ്തിക്കുവേണ്ടി കുട്ടികളുടെ മാതാപിതാക്കള്‍ ഉണ്ടാക്കുന്നതാണ്.
ഇക്കാര്യം വിശദീകരിക്കാനും ഷാന തയ്യാര്‍. പല രക്ഷിതാക്കളും കുട്ടികളെ ജാക്‌സനോടൊപ്പം കറങ്ങാന്‍ വിടുമായിരുന്നു. ചിലര്‍ മക്കളെ അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിയുറങ്ങാന്‍ പോലും അനുവദിച്ചിരുന്നു. ജാക്‌സന്റെ എതിര്‍പ്പുകളൊന്നും അവര്‍ കാര്യമാക്കാറില്ല.ആരെയും വിഷമിപ്പിക്കാനിഷ്ടമില്ലാത്ത അദ്ദേഹം അധികം എതിര്‍പ്പ് കാണിക്കാറുമില്ല. മുടിഞ്ഞ അസൂയക്കാരാണ് ഇവരില്‍ പലരും. മറ്റു കുട്ടികളോട് ജാക്‌സന്‍ കൂടുതല്‍ സ്‌നേഹം കാണിക്കുന്നുണ്ടെന്ന് കണ്ടാല്‍ ഇവര്‍ പ്രതികാരം ചെയ്യും. അങ്ങനെയാണ് പീഡനാരോപണങ്ങള്‍ ഉണ്ടാവുന്നത്ഷാന പറയുന്നു.
https://www.facebook.com/Malayalivartha



























