കടം വാങ്ങിയിട്ട് മുങ്ങിയവരെ പൊക്കി പണി കൊടുക്കാൻ പുത്തൻ പോംവഴി

പണം കടം വാങ്ങിയിട്ട് തിരികെ നൽകാത്തവരുടെ സ്ഥിരം പല്ലവിയാണ് അടുത്തദിവസം തീര്‍ച്ചയായും തരും. പേടിയേ വേണ്ട.. ഇങ്ങനെ പറഞ്ഞ് മുങ്ങുന്നവരെ പിന്നീട് വെറ്റിലയിൽ മഷിയിട്ട് നോക്കിയാൽ പോലും കാണില്ല. ഇങ്ങനെയുള്ളവരെ വളരെ എളുപ്പത്തിൽ പിടികൂടാനായും പണിയനുമായി ഒരു പുത്തൻ ആപ്പ് വരുന്നു. അത് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി.
ചൈനയിലെ പ്രശസ്ത മെസേജിംഗ് പ്ലാറ്റ്ഫോമായ വീചാറ്റിലൂടെയാണ് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയേണ്ടത് . ഇതിനു അധികം പണച്ചെലവുമില്ല. പണം കൊടുക്കാനുള്ള വ്യക്തിയെക്കുറിച്ചുളള ചില വിവരങ്ങള്‍ ആപ്പില്‍ നല്‍കണം. ഇയാള്‍ അഞ്ഞൂറുമീറ്ററിനടുത്തെവിടെയെങ്കിലുമുണ്ടെങ്കിൽ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈലില്‍ ഉടന്‍ സന്ദേശമെത്തും. തൊട്ടുപുറകേ അയാള്‍ എവിടെയാണ് ഉള്ളതെന്ന കൃത്യമായ വിവരവും എത്തും. അവിടെയെത്തി കൃത്യമായി പൊക്കാനാവും. ഇതിനിടെ അയാള്‍ സ്ഥലംവിടാന്‍ ശ്രമിക്കുകയാണെങ്കില്‍ അതും അറിയാനൊക്കും.
എന്നാല്‍ പണം നല്‍കാനുള്ള വ്യക്തിയുടെ പേര്, ഫോട്ടോ, തുടങ്ങിയവ ലഭിക്കില്ല . അധികം വൈകാതെ ഇൗ സേവനങ്ങളും ലഭിക്കും. ചൈനയിലെ ഹെബെയ് പ്രദേശത്തുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഈ ആപ്പ് ഉപയോഗിക്കാനാവുക. ചൈനയിലെ മറ്റുപ്രദേശങ്ങളിലുള്ളവര്ക്കും ആപ്പിന്റെ പ്രയോജനം ലഭിക്കാള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു തുടങ്ങി.
https://www.facebook.com/Malayalivartha



























