കുഞ്ഞിനെ ചുഴറ്റിയെറിഞ്ഞ് കസര്‍ത്ത് കാട്ടി ലോകം ചുറ്റാന്‍ പണം കണ്ടെത്താന്‍ ശ്രമിക്കുന്ന ദമ്പതികളുടെ ചിത്രം വ്യാപകരോഷം ഉയര്‍ത്തുന്നു
നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെവെച്ച് തെരുവില്‍ അഭ്യാസപ്രകടനം.
ലോകം ചുറ്റാന്‍ പണം കണ്ടെത്താന്‍ അപകടകരമായ രീതിയില്‍ കുഞ്ഞുമായി കസര്‍ത്ത് കാണിച്ച റഷ്യന്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു ദാക്ഷിണ്യവുമില്ലാതെ കുഞ്ഞിനെ കാലില്‍ തൂക്കിയെടുത്ത് മുകളിലേക്ക് ചുഴറ്റി എറിയുകയും തലകുത്തനെ പിടിച്ച് ഊഞ്ഞാല് പോലെ ആട്ടിയുമായിരുന്നു പ്രകടനം. മലേഷ്യയില്‍വെച്ചാണ് ഇവര്‍ അറസ്റ്റിലായത്.
കുഞ്ഞിന്റെ അമ്മയെന്ന് തോന്നിക്കുന്ന യുവതി ഞങ്ങള്‍ ലോകം ചുറ്റാന്‍ പോകുന്നു എന്നെഴുതിയ പ്ലക്കാര്‍ഡുമായി തറയില്‍ ഇരിക്കുന്നുണ്ടായിരുന്നു.
സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു ഇവരുടെ അഭ്യാസം. 90 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ വൈറലാണ്.
ഇവര്‍ക്ക് ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്തൊരു അസംബന്ധമാണ് കാണിക്കുന്നത്, ഇങ്ങനെ ചെയ്യാതിരിക്കൂ എന്ന് വിളിച്ചുപറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.
https://www.facebook.com/Malayalivartha