എയര്‍ ഇന്ത്യ ഒന്ന് വിമാനത്തിനു യുഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈല്‍പ്രതിരോധ സംവിധാനമൊരുങ്ങുന്നു
രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഉപയോഗത്തിനുള്ള എയര്‍ ഇന്ത്യ ഒന്ന് വിമാനത്തിനു യുഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈല്‍പ്രതിരോധ സംവിധാനമൊരുങ്ങുന്നു. ഇതിനായി 19 കോടി ഡോളറിന്റെ കരാറിന് യുഎസുമായി ഇന്ത്യ ധാരണയിലെത്തി.
വലിയ വിമാനങ്ങള്‍ക്കായുള്ള ഇന്‍ഫ്രാറെഡ് പ്രതിരോധ സംവിധാനം, സ്വയരക്ഷയ്ക്കായുള്ള കവചങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണു വിമാനങ്ങളില്‍ സജ്ജമാക്കുന്നതെന്ന് യുഎസ് പ്രതിരോധ സഹകരണ ഏജന്‍സി (ഡിഎസ് സിഎ) യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നു.
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുരക്ഷാഭീഷണിയുണ്ടെന്നു കാണിച്ച് യുഎസിനു നല്കിയ അഭ്യര്ഥനയെത്തുടര്ന്നാണ് ഉപകരണങ്ങള്‍ ഇന്ത്യക്കു ലഭ്യമാകുന്നത്.ഇതോടെ എയര്‍ ഇന്ത്യ ഒന്നിന് അമേരിക്കയുടെ എയര്‍ഫോഴ്സ് ഒന്നിനുള്ള സുരക്ഷാസംവിധാനങ്ങള്‍ കിട്ടും. യുഎസ് പ്രസിഡന്റ് ഉപയോഗിക്കുന്നതാണ് എയര്‍ഫോഴ്സ് ഒന്ന്.
"
https://www.facebook.com/Malayalivartha