ഒരു വയസ് മാത്രം പ്രായമുള്ള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാടിന് നടുവിൽ
36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാടിന് നടുവിൽ കണ്ടെത്തി. തിമിംഗലം നേരത്തെ ചത്തിട്ടുണ്ടാവും, ഉയർന്ന തിരമാല കാരണം ജഡം തീരത്തടിഞ്ഞതാകാമെന്നും മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഒരു വയസ് മാത്രം പ്രായമുള്ള തിമിംഗലമാണ് കരക്കടിഞ്ഞത്. ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലെയാണ് മരാജോ. എന്നാൽ തിമിംഗലം എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് അറിയില്ലെന്ന് മരാജോയിലെ സമുദ്ര ഗവേഷകര്‍ പറഞ്ഞു.
തീരത്തുനിന്ന് ദൂരെയുളള കണ്ടല്‍കാടുകള്‍ക്ക് നടുവിലാണ് ജഡം കണ്ടെത്തിയതെന്നും ഗവേഷകര്‍ കൂട്ടിച്ചേർത്തു. വളരെ അപൂർവമായി മാത്രമാണ് കടലില്‍ നിന്നും അകലെയായി തിമിംഗലത്തിന്റെ ജഡം കാണപ്പെടാറുളളത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. ഏറെ ദുരഹത നിറയുന്ന ഇൗ കാഴ്ചയ്ക്ക് പിന്നിലെ സത്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനായി വിദഗ്ധ പരിശോധന നടത്തുെമന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha