Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അംബാനി പുത്രന്റെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്ക് സ്വിറ്റ്സർലൻഡില്‍ ഒരുക്കിയത് അദ്ഭുതങ്ങൾ നിറഞ്ഞ ‘വിന്റർ വണ്ടർലാൻഡ്" എന്ന ചെറുനഗരം...

26 FEBRUARY 2019 03:23 PM IST
മലയാളി വാര്‍ത്ത

വീണ്ടും ആഘോഷത്തില്‍ ആറാടിച്ച് ആകാശ് അംബാനി- ശ്ലോക മേത്ത പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കു സ്വിറ്റ്സർലൻഡില്‍ തുടക്കമായി. ബോളിവുഡ് താരങ്ങൾ ഉൾപ്പടെയുള്ള അതിഥികളാണു പാർട്ടിയിൽ പങ്കെടുക്കുന്നത്. സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സില്‍ മൂന്നു ദിവസമാണ് ആഘോഷപരിപാടികൾ. പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്ക് വേണ്ടി മഞ്ഞു പൊഴിയുന്ന സെന്റ് മോറിറ്റ്സിലെ അദ്ഭുതങ്ങൾ നിറഞ്ഞ ‘വിന്റർ വണ്ടർലാൻഡ്" എന്ന ചെറുനഗരം തന്നെ മുകേഷ് അംബാനി ഒരുക്കിയിരിക്കുകയാണ്. ലണ്ടനിൽ നിന്നുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണു പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങളുടെ ചുമതല. ആഡംബര റിസോർട്ടുകൾക്കു പ്രശസ്തമാണ് സെന്റ് മേറിറ്റ്സ്. സൂറിക്ക് എയർപോർട്ടിൽ നിന്നു സെന്‍റ് മോറിറ്റ്സിലെത്താൻ 200 കിലോമീറ്റർ യാത്ര ചെയ്യണം.

പലവർണങ്ങളിലുള്ള പ്രകാശ സംവിധാനങ്ങളാൽ അലംകൃതമായ വേദി. കൂറ്റൻ യന്ത്ര ഊഞ്ഞാൽ ഉൾപ്പടെ വിനോദത്തിനായി പലവിധ സംവിധാനങ്ങൾ. ചുറ്റിലും പരിചാരകരുടെ വമ്പൻ പടയുമുണ്ട്. ഡ്രോൺ ഷോയും രാത്രി കാഴ്ചകളെ വിസ്മയമാക്കി മാറ്റി. വർണാഭമായ വെടിക്കെട്ടിനും സെന്റ് മോറിറ്റ്സ് സാക്ഷിയായി. രാജകീയത നിറയുന്ന മുച്ചക്ര വാഹനത്തിലാണ് ആകാശും ശ്ലോകയും വേദിയിലെത്തിയത്. ഈ ചിത്രം നിത അംബാനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.

സ്വിറ്റ്സർലന്‍ഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രഫഷനൽ മേക്കപ്പ് സർവീസിന്റെ ഇൻസ്റ്റാഗ്രാമിൽ വിന്റർ വണ്ടർലാൻഡിലെ കാഴ്ചകൾ പങ്കുവച്ചിട്ടുണ്ട്. ‘ഇതെല്ലാം കാണുമ്പോൾ വാൾട്ട് ഡിസ്നി സിനിമകളിലെ അത്ഭുതലോകം പോലെ തോന്നുന്നു’ എന്നാണു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഈ വർഷം ഇതിനേക്കാൾ വലിയൊരു പരിപാടിയിൽ പങ്കെടുക്കാനാവുമെന്നു കരുതുന്നില്ലെന്നും പറയുന്നു.

അമേരിക്കൻ ബാൻഡ് ഗ്രൂപ്പായ മെറൂൺ 5 ന്റെ പ്രകടനം ഒരുക്കിയിട്ടുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. ആകാശും ശ്ലോകയും ഈ ബാന്‍ഡിന്റെ ആരാധകരാണ്. അതിനാലാണ് മെറൂണ്‍ 5ന്റെ പ്രകടനം ഉൾപ്പെടുത്തിയത്. ഇരുവർക്കും ഇഷ്ടപ്പെട്ട ഗാനങ്ങള്‍ ഉൾപ്പടെ 40 മിനിറ്റ് നീളുന്ന പ്രകടനമാണ് മെറൂൺ 5 നടത്തുക. സ്വകാര്യ പരിപാടികൾക്ക് 1.5 മില്യൻ ഡോളർ വരെയാണ് ഈ ബാന്‍ഡിന്റെ പ്രതിഫലം. ഇന്ത്യൻ രൂപയിൽ 10 കോടിയോളം.

ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, റൺബീർ കപൂർ, ആലിയ ബട്ട്, വിദ്യാ ബാലൻ, കരൺ ജോഹർ എന്നിവരുൾപ്പെടുന്ന താരനിരയാണു സെന്റ് മോറിറ്റ്സിൽ എത്തിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിലേക്കു പുറപ്പെടാൻ മുംബൈ വിമാനത്താവളത്തിൽ താരങ്ങൾ എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മാർച്ച് 9,10,11 തീയതികളിലാണ് ആകാശിന്റെ വിവാഹം. മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലയിലാണു ചടങ്ങുകൾ. റോസ ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകളാണു ശ്ലോക മേത്ത. ആകാശിന്റെ ആദ്യ വിവാഹക്ഷണക്കത്ത് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അംബാനികുടുംബം നേരിട്ടെത്തി സമർപ്പിച്ചിരുന്നു. ഈ വിവാഹക്ഷണക്കത്തും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends