പാക്കിസ്ഥാൻ പ്രധാനമന്തിക്കെതിരെ പാർലമെന്റിൽ മുദ്രാവാക്യം
പാർലമെന്റിൽ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ മുദ്രാവാക്യം വിളികള്‍.പാക് പാർലമെന്റിനകത്താണ് പ്രധാന മന്ത്രിക്കെതിരെ പ്രതിപക്ഷ കക്ഷികൾ മുദ്രാവാക്യം വിളിച്ചത്.
സഭാ നടപടികകളുമായി ബന്ധപ്പെട്ട് ഇമ്രാന് ഖാന് പാര്‍ലമെന്റിനകത്ത് എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ എഴുന്നേറ്റ് നിന്ന് ‘ഷെയിം ഷെയിം’ എന്ന മുദ്രാവാക്യം ഉയർത്തിയത് .
പാക് അധീന കശ്മീരില്‍ ഇന്ത്യയുടെ വ്യോമാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട് . എന്നാല്‍ ഏത് തരത്തിലുള്ള തിരിച്ചടിയാണ് പാക്കിസ്ഥാന് ഉന്നയിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ പാക്കിസ്ഥാന് രണ്ടാമതൊന്ന് ചിന്തിക്കില്ലെന്നാണ് ഇമ്രാന് ഖാന് അടുത്തിടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് .
അതേസമയം , പാക്കിസ്ഥാന് യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ പിന്നെ ഞങ്ങള്‍ക്കാണോ മടിയെന്നായിരുന്നു ഇതിന് മറുപടിയായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha