ഇന്ത്യക്കെതിരെ സൈനിക നടപടി അരുതെന്ന് പാക്കിസ്ഥാനോട് അമേരിക്കയുടെ താക്കീത്; ഇരു രാജ്യങ്ങളും സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ
ഇന്ത്യക്കെതിരെ സൈനിക നടപടിയെടുക്കരുതെന്ന് പാക്കിസ്ഥാനോട് അമേരിക്കയുടെ നിർദ്ദേശം. പാക്കിസ്ഥാനില്‍ തഴച്ചുവളരുന്ന ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
ഇന്ത്യയോടും പാക്കിസ്ഥാനോടും സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മേഖലയിൽ സമാധാനം നിലനിർത്തണമെന്നും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു.
അതേസമയം പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ചൊവ്വാഴ്ച രാത്രി ആക്രമണം നടത്തിയിരുന്നു. ഇതേതുടർന്നു ഇന്ത്യ ശക്തമായി തിരിച്ചടി. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
https://www.facebook.com/Malayalivartha