പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന സംഝോത എകസ്പ്രസിന്റെ സര്‍വീസ് പാക് സര്‍ക്കാര്‍ റദ്ദാക്കി
പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന സംഝോത എകസ്പ്രസിന്റെ സര്‍വീസ് പാക് സര്‍ക്കാര്‍ റദ്ദാക്കി. ദൈ്വവാര ട്രെയിനായി ലാഹോര്‍ മുതല്‍ അട്ടാരി വരെയാണ് സംഝോത എക്പ്രസ് സര്‍വീസ് നടത്തുന്നത്. തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് സര്‍വീസ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നടപടി.
സുരക്ഷ പരിഗണിച്ച് സര്‍വീസ് റദ്ദാക്കുന്നുവെന്നാണ് പാകിസ്താന് അറിയിച്ചത്. 16 യാത്രക്കാരുമായി ലാഹോറില്‍ നിന്ന് രാവിലെ എട്ട് മണിക്ക് യാത്ര തിരിക്കേണ്ട ട്രെയിനിന്റെ സര്‍വീസാണ് പാകിസ്താന് റദ്ദാക്കിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ട്രെയിനിന്റെ സര്‍വീസ് നിര്‍ത്തിവെച്ചതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ആറ് സ്ലീപ്പര്‍ കോച്ചുകളും ഒരു ത്രീ ടയര്‍ എ.സി കോച്ചുമാണ് ട്രെയിനിനുള്ളത്. 1976 ജൂലൈ 22നാണ് ട്രെയിനിന്റെ സര്‍വീസ് ആരംഭിച്ചത്.
https://www.facebook.com/Malayalivartha