ഭീകരവാദത്തെ ചെറുക്കാനായി ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്ത്
ഭീകരവാദത്തെ ചെറുക്കാനായി ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്ത്. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് പുടിൻ പിന്തുണ അറിയിച്ചത്.
ഭീകരതക്കെതിരായ ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു . റഷ്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഭീകരവാദത്തെ ചെറുക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രസഹകരണം ശക്തമാക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
https://www.facebook.com/Malayalivartha