രാഷ്ട്രീയ പ്രതിസന്ധിയെതുടർന്ന് യൂറോപ്യൻ യൂണിയന് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഗെയ്ദോ
വെനസ്വേലയിൽ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് വെനസ്വേലന്‍ പ്രതിക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ യൂറോപ്യന്‍ യൂണിയന് അംബാസിഡര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി. പ്രസിഡന്റ് നിക്കോളാസ് മദുറോക്ക് എതിരായ രാഷ്ട്രീയ നീക്കത്തിന്റെ ഫലമായാണ് കൂടിക്കാഴ്ച്ച എന്നാണ് വിലയിരുത്തല്‍.
ബ്രസീലില്വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച്ചയില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോൾസനാരോയും പങ്കെടുത്തു. പിന്നീട് ബോള്‍സനാരോയും ഗെയ്ദോയും തമ്മിലും കൂടിക്കാഴ്ച്ച നടത്തിയെന്നാണ് വിവരങ്ങൾ. രാജ്യത്ത് ബ്രസീലുമായി ചേര്‍ന്നാണ് സഹായമെത്തികാകനുള്ള നീക്കം ഗെയ്ദോ നടത്തുന്നത്.
നിലവിൽ പ്രസിഡന്റ് നിക്കോളാസ് മദുറോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂണിയന് രാഷ്ട്രങ്ങളായ ജര്‍മ്മനിയും ഫ്രാന്‍സും ഉൾപ്പെടെ 28 രാജ്യങ്ങൾ ജുവാന്‍ ഗെയ്ദോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha