പല്ലുകളും, വാലുമില്ലാത്ത ഹുഡ്വിങ്കര്‍ സണ്‍ഫിഷ് കരയ്ക്കടിഞ്ഞു
കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറ കൗണ്ടി ബീച്ചില്‍ കരയ്ക്കടിഞ്ഞ കൂറ്റന്‍ മത്സ്യത്തെ ചൊല്ലി ദുരൂഹതകള്‍ . വാലും പല്ലുകളും ഇല്ലാത്ത ഭീമന് മത്സ്യം ഹുഡ് വിങ്കര്‍ സണ്‍ഫിഷാണെന്ന് തിരിച്ചെറിഞ്ഞെങ്കിലും ഇവയെങ്ങനെ അമേരിക്കന്‍ തീരത്ത് എത്തിയെന്നതാണ് ഗവേഷകരെ കുഴപ്പിക്കുന്നത്. ഫെബ്രുവരി 19നാണ് ദക്ഷിണാര്‍ധഗോളത്തില്‍ മാത്രം കാണുന്ന ഹുഡ്വിങ്കര്‍ സണ്‍ഫിഷ് കരയ്ക്കടിഞ്ഞത്.
അമേരിക്കന്‍ തീരത്ത് ഹുഡ് വിങ്കര്‍ ഫിഷിനെ കണ്ടെത്തിയതോടെ ഇവയുടെ ആവാസവ്യവസ്ഥയില്‍ ഗുരുതരപ്രശ്നങ്ങളുണ്ടെന്നാണ് ഗവേഷകര്‍ വിരല്‍ചൂണ്ടുന്നത്. ഇത്രയധികം ദൂരം താണ്ടി ഈ മത്സ്യം എങ്ങനെ അമേരിക്കന്‍ തീരം വരെ എത്തിയെന്നത് സംബന്ധിച്ചും സംശയങ്ങള്‍ ബാക്കിനില്ക്കുന്നു.
https://www.facebook.com/Malayalivartha