ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് പാക്കിസ്ഥാന്... ബാലാക്കോട്ട് ആക്രമണത്തിനു ശേഷവും പാക്കിസ്ഥാന്റെ പേടി വിട്ടൊഴിഞ്ഞിട്ടില്ല, തന്ത്രപ്രധാന കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും പ്രധാന നഗരങ്ങളിലും വ്യോമ പ്രതിരോധം ശക്തമാക്കിയതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് പാക്കിസ്ഥാന്. ബാലാക്കോട്ട് ആക്രമണത്തിനു ശേഷവും പാക്കിസ്ഥാന്റെ പേടി വിട്ടൊഴിഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി തന്ത്രപ്രധാന കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും പ്രധാന നഗരങ്ങളിലും വ്യോമ പ്രതിരോധം ശക്തമാക്കിയതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള വ്യോമാക്രമണം പ്രതിരോധിക്കാന്‍ ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്ത മീഡിയം റെയിഞ്ച് പ്രതിരോധ മിസൈലുകളാണ് നിരവധി നഗരങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സംഭവിച്ച വ്യോമപ്രതിരോധത്തിലെ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ പാക്ക് വ്യോമസ സേന വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയുമായുള്ള വ്യോമപാതകള്‍ അടച്ചിട്ടിരിക്കുകയാണ്.
കരയില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന എല്‍വൈ80 (എച്ച്ക്യൂ16) ന്റെ അഞ്ചു പ്രതിരോധ യൂണിറ്റുകളാണ് പാക്കിസ്ഥാന് വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം ഐബിഐഎസ-150 വ്യോമനിരീക്ഷണ റഡാറുകളും വിന്യസിച്ചിട്ടുണ്ട്. ചൈനീസ് നിര്‍മിത എല്‍വൈ80 പ്രതിരോധ സിസ്റ്റം 2017ലാണ് പാക്ക് വ്യോമസേന വാങ്ങുന്നത്.
മൊബൈല്‍ എയര്‍ഡിഫന്‍സ് സംവിധാനമായി എല്‍വൈ80 എവിടേക്കു വേണമെങ്കിലും പെട്ടെന്ന് കൊണ്ടു പോകാന്‍ സാധിക്കും. 40 കിലോമീറ്റര്‍ പരിധിയിലുള്ള വസ്തുക്കളെ വരെ നേരിടാന്‍ ഇതിനു സാധിക്കുമെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇതോടൊപ്പം ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്ത സിഎച്ച്4, സിച്ച്5 ഡ്രോണുകളും പാക്കിസ്ഥാന് വ്യോമനിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha