Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

മെക്‌സിക്കന്‍ മാഫിയയുടെ 'സുന്ദരിക്കൊലയാളി'യുടെ മരണകാരണം ദുരൂഹം!

21 SEPTEMBER 2019 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ക്ലോഡിയ ഓച്ചോവ ഫെലിക്‌സ്; മെക്‌സിക്കന്‍ ലഹരിമരുന്നു സാമ്രാജ്യത്തിന്റെ മഹാറാണി ആയിരുന്നു. ആണുങ്ങള്‍ അടക്കിവാണ  ലഹരിമരുന്നു മാഫിയ രംഗത്തേക്കുള്ള ക്ലോഡിയയുടെ വരവ് ലോകം അറിഞ്ഞത് 2014 ജൂണില്‍ അവര്‍ ട്വീറ്റ് ചെയ്ത രണ്ടു ചിത്രങ്ങളിലൂടെയായിരുന്നു. പിങ്ക് നിറത്തിലും സ്വര്‍ണ നിറത്തിലുമുള്ള എകെ 47 തോക്കുകള്‍ പിടിച്ചുകൊണ്ടുള്ള രണ്ടു ചിത്രങ്ങളായിരുന്നു അത്. അതിനു പിന്നാലെ ട്വിറ്ററില്‍ ക്ലോഡിയയെ പിന്തുടരാന്‍ പതിനായിരങ്ങളാണ് എത്തിയത്.

മെക്‌സിക്കോയിലെ സൂപ്പര്‍ മോഡലായ അവര്‍ മുമ്പ് അറിയപ്പെട്ടിരുന്നത് റിയാലിറ്റി ഷോ താരം കിം കര്‍ദഷിയാന്റെ പേരിലായിരുന്നു. എന്നാല്‍ അവര്‍ നേടിയെടുത്ത കുപ്രസിദ്ധി മെക്‌സിക്കോയില്‍ മറ്റൊരു വനിതയ്ക്കും ഇന്നേവരെയില്ലാത്തതാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14-ന് ദുരൂഹ സാഹചര്യത്തില്‍ അവര്‍ മരിക്കുമ്പോള്‍ അവരുടെ കൃത്യമായ പ്രായം പോലും ആര്‍ക്കും അറിയില്ലായിരുന്നു. ഒരു ഫ്‌ലാറ്റില്‍ ശ്വാസംമുട്ടിയാണ് ക്ലോഡിയ മരിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. രക്തത്തില്‍ അമിത അളവില്‍ മദ്യത്തിന്റെ അംശവുമുണ്ടായിരുന്നു. വിഷവാതകമോ മറ്റെന്തെങ്കിലും ശ്വാസതടസ്സമുണ്ടാക്കുന്ന പദാര്‍ഥമോ ബലമായി ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.

തലേന്ന് നൈറ്റ് പാര്‍ട്ടിയില്‍ ഒരാള്‍ക്കൊപ്പം ക്ലോഡിയ പങ്കെടുത്തതിനു തെളിവുകള്‍ ഉണ്ട്. നൈറ്റ് പാര്‍ട്ടിക്കു ശേഷം അപാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിയ ക്ലോഡിയയെ പിറ്റേന്നു രാവിലെ വിളിച്ചപ്പോള്‍ എണീക്കാതായതോടെയാണ് പൊലീസിനെ അറിയിച്ചത്. ഇവര്‍ക്ക് എന്തു സംഭവിച്ചുവെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനും വ്യക്തതയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വരാനിരിക്കുന്നതേയുള്ളൂ.

നൈറ്റ് ക്ലബുകളില്‍ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെയെത്തുന്ന അവരെ അതുവരെ കൗതുകത്തിന്റെ കണ്ണുകളോടെയായിരുന്നു മെക്‌സിക്കോക്കാരും കണ്ടിരുന്നത്. എന്നാല്‍ മോഡല്‍ പദവിയില്‍ നിന്ന് മെക്‌സിക്കന്‍ ലഹരിമരുന്നു മാഫിയയിലെ ഏറ്റവും കരുത്തുറ്റ വനിതയെന്ന നിലയിലേക്ക് ഏതാനും വര്‍ഷംകൊണ്ടായിരുന്നു അവരുടെ വളര്‍ച്ച.

മെക്‌സിക്കോയിലെ കൊടുംമാഫിയ സംഘമായ സിനലോവ കാര്‍ട്ടലിന്റെ നെടുംതൂണായ വാക്വീന്‍ ഗുസ്മാന്‍ അറസ്റ്റിലായതും പിന്നാലെയെത്തിയ ഹോസെ റോഡ്രിഗോയെ യുഎസ് കുരുക്കിയതുമെല്ലാം ലഹരിക്കടത്തുകാര്‍ക്കു വന്‍ തിരിച്ചടിയാണ് നല്‍കിയത്. എന്നാല്‍ അതോടെ സിനലോവ കാര്‍ട്ടലിനു ചരമഗീതം എഴുതാമെന്ന മെക്‌സിക്കന്‍ ഭരണകൂടത്തിന്റെയും യുഎസിന്റെയും കണക്കുകൂട്ടലുകളെ അപ്പാടെ അട്ടിമറിക്കുന്നതായിരുന്നു ക്ലോഡിയയുടെ ഇടപെടല്‍.

പാവപ്പെട്ടവരെ സഹായിച്ചും തന്റെ കീഴിലുള്ള ലഹരികടത്തു ഗ്രാമങ്ങളില്‍ സിനലോവ കാര്‍ട്ടല്‍ കമ്പനിയുടെ സിഎസ്ആര്‍ പരിപാടികള്‍ മുഖേന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയും പ്രദേശവാസികളുടെ പിന്തുണ നേടാന്‍ ഗുസ്മാനെ സഹായിച്ചിരുന്നവരില്‍ പ്രമുഖയായിരുന്നു ക്ലോഡിയ. ജനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതിനാല്‍ പലപ്പോഴും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഈ മാഫിയ സംഘങ്ങള്‍ക്കു സാധിച്ചിരുന്നു.

ആഡംബര ജീവിതത്തോട് അമിതഭ്രമമുള്ള ക്ലോഡിയ മെക്‌സിക്കോയില്‍ മോഹവിലയുള്ള മോഡല്‍ ആയിരുന്നു. സമൂഹമാധ്യമങ്ങളില്‍, ആഡംബര കാറുകള്‍ക്കും സിംഹത്തിനും ചീറ്റപ്പുലിക്കുമെല്ലാം ഒപ്പം നിന്ന് ക്ലോഡിയയെടുത്ത ചിത്രങ്ങളും അവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ചു. നീന്തല്‍ വേഷത്തിലും ആഡംബര വസ്ത്രത്തിലുമെല്ലാമുള്ള ചൂടന്‍ ചിത്രങ്ങള്‍ വഴി മെക്‌സിക്കന്‍ യുവാക്കളുടെയും ഹരമായിരുന്നു ക്ലോഡിയ.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സിനലോവ കാര്‍ട്ടല്‍ ചെയ്യുമ്പോള്‍, ആവശ്യമെങ്കില്‍ കൊലപാതകങ്ങളിലൂടെ അവര്‍ക്കുള്ള വഴിയൊരുക്കിയിരുന്നത് അവരുടെ ബി ടീമായ ലോസ് ആന്ത്രാക്‌സ് സംഘമായിരുന്നു. സിനലോവയുടെ കൊലയാളി സംഘമെന്നു തന്നെ ആന്ത്രാക്‌സിനെ വിശേഷിപ്പിക്കാം. ലഹരിക്കടത്തു സംഘത്തിന്റെ പ്രവര്‍ത്തനത്തിനു തടസ്സം നില്‍ക്കുന്നവരെ കണ്ടെത്തി കൊലപ്പെടുത്തുന്ന ആന്ത്രാക്‌സിന്റെ 'സംഘടിത' നീക്കങ്ങളുടെ തലപ്പത്തു പ്രവര്‍ത്തിച്ചിരുന്നത് ക്ലോഡിയ ആയിരുന്നു. സിനലോവ കാര്‍ട്ടലിന്റെ പേരില്‍ മെക്്‌സിക്കോയില്‍ അരങ്ങേറിയിരുന്ന പല കൊലപാതകങ്ങളുടെയും ആസൂത്രണത്തിനു പിന്നില്‍ ക്ലോഡിയ ആയിരുന്നെങ്കിലും അവരെ കുരുക്കാന്‍ മാത്രം പൊലീസിനു കഴിഞ്ഞിരുന്നില്ല.

അതിനിടെ സിനലോവ കാര്‍ട്ടലിലെ പ്രമുഖനായിരുന്ന എല്‍ ചാവോ ഫെലിക്‌സിനെ വിവാഹം കഴിച്ചപ്പോഴും, ബി ടീമായ ലോസ് ആന്ത്രാക്്‌സിന്റെ തലവന്‍ ഹോസെയുമായുള്ള ബന്ധം ക്ലോഡിയ തുടര്‍ന്നു. ഫെലിക്‌സുമായുള്ള വിവാഹബന്ധത്തില്‍ മൂന്നുകുട്ടികളും ക്ലോഡിയയ്ക്കുണ്ട്. 2013-ല്‍ ഹോസെ, ഇന്റര്‍പോളിന്റെ സഹായത്തോടെ ഹോളണ്ടിലെ വിമാനത്താവളത്തില്‍ നിന്ന് യു എസ്സ് പിടിയിലായതിനു ശേഷവും സിനലോവ സംഘം ലഹരിക്കടത്തലില്‍ സജീവമായിരുന്നു.

മൂന്നാംക്ലാസ്സില്‍ പഠനം നിര്‍ത്തി അച്ഛനൊപ്പം പൊതിക്കഞ്ചാവു വിറ്റു നടന്ന വാക്വീന്‍ എല്‍ ചാപ്പോ ഗുസ്മാന്‍ എന്ന ബാലന്‍ മെക്‌സിക്കോയിലെ കൊടുംമാഫിയ സംഘമായ സിനലോവ കാര്‍ട്ടലിന്റെ നെടുംതൂണായപ്പോള്‍ നിഴലുപോലെ കൂടെ ക്ലോഡിയയും ഉണ്ടായിരുന്നു. 25 വര്‍ഷമായി ലഹരിമരുന്ന് കടത്തുകയും എതിരാളികളെ കൊന്നുതള്ളുകയും പതിവാക്കിയിരുന്ന മാഫിയ രാജാവ് രണ്ടു തവണ തടവുചാടിയിരുന്നു. ജയില്‍പ്പുള്ളികളുടെ അലക്കുതുണിക്കെട്ടിനുള്ളില്‍ പതുങ്ങിയിരുന്നാണ് നാലരയടി മാത്രം ഉയരമുള്ള എല്‍ ചാപ്പോ ഒരിക്കല്‍ രക്ഷപ്പെട്ടത്. ഗുസ്മാനെ ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജയിലില്‍ സന്ദര്‍ശിച്ച് അധോലോക ബന്ധങ്ങള്‍ ശക്തമാക്കാന്‍ സഹായിച്ചിരുന്നവരില്‍ ഒരാള്‍ ക്ലോഡിയ ആയിരുന്നു.

മെക്‌സിക്കോ വിരുദ്ധനായ ട്രംപുമായി സമാധാനത്തില്‍ പുലരാനുള്ള നീക്കത്തിന്റെ ഭാഗമായി മുന്‍ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റീക് പേനിയ നിയത്തോ യുഎസിനു വച്ചുനീട്ടിയത് ഗുസ്മാനെയായിരുന്നു. എത്ര സുരക്ഷാസന്നാഹമുള്ള ജയിലില്‍ പിടിച്ചിട്ടാലും പുല്ലുപോലെ ചാടിപ്പോരുന്ന കുറ്റവാളിയെ തളയ്ക്കാന്‍ യുഎസിനു മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവും ആ നാടുകടത്തലിനു പിന്നിലുണ്ടായിരുന്നു. ജീവപര്യന്തംതടവിനു ശിക്ഷിക്കപ്പെട്ട ഗുസ്മാന്‍ യുഎസില്‍ തടവിലാണിപ്പോള്‍. ജീവപര്യന്തത്തിനൊപ്പം 30 വര്‍ഷവും തടവും യുഎസ് കോടതി ഗുസ്മാനു വിധിച്ചിരുന്നു.

മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ ഹലീസ്‌കോയിലെ പ്രമുഖ നഗരമായ ഗ്വാഡലഹാരയിലെ കിണറ്റില്‍ നിന്നു 44 മൃതദേഹങ്ങള്‍ കണ്ടെടുത്തതിനു തൊട്ടുപിന്നാലെയാണ് ക്ലോഡിയയുടെ ദുരൂഹമരണം സംഭവിച്ചിരിക്കുന്നത്. മാഫിയ ചേരിപ്പോരിന്റെ പോരില്‍ മെക് സിക്കോയില്‍ നൂറുകണക്കിനു ആളുകളാണ് ദിവസവും കൊല്ലപ്പെടുന്നത്. ഈ കൊലപാതകങ്ങളുടെ കൂട്ടത്തില്‍ ക്ലോഡിയയുടെ മരണത്തെ ചേര്‍ത്ത് വയ്ക്കുന്നവരുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (2 minutes ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (37 minutes ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (2 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (4 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (4 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (4 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (6 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (6 hours ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (7 hours ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (7 hours ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (8 hours ago)

Malayali Vartha Recommends