Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടിക് ടോക് ചെയ്യുന്നതിനിടെ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങി യുവാവ്

27 FEBRUARY 2020 10:00 PM IST
മലയാളി വാര്‍ത്ത

ടിക് ടോക് ചെയ്ത യുവാവ് പെട്ടു പോയി. ടിക് ടോക് ചെയ്യുന്നതിനിടെ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങി യുവാവ്. ടിക് ടോക് താരം ജേസണ്‍ ക്ലാര്‍ക്കാണ് മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. നിരവധി സാഹസികമായ വീഡിയോകള്‍ ചിത്രീകരിച്ച് ആരാധകരെ നേടിയ താരമാണ് ജേസണ്‍. അദ്ദേഹത്തിന്റെ വീഡിയോകള്‍ കണ്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ പിന്തുടരുന്നത്.

കഴിഞ്ഞ ദിവസം സാഹസികമായ ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ ജേസണിനുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തണുത്തുറഞ്ഞ വെള്ളത്തില്‍ നീന്തുകയെന്ന ഉദ്ദേശത്തോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ ചിത്രീകരിക്കാനാരംഭിച്ചത്.

വീഡിയോ എടുക്കാനായി ജേസണ്‍ മഞ്ഞുപാളികള്‍ക്കിടയില്‍ ഒരു ചെറിയ ദ്വാരമുണ്ടാക്കി വെള്ളത്തിലേക്ക് ഇറങ്ങി. തുടര്‍ന്ന് ഒരു നിശ്ചിത സ്ഥലം വരെ നീന്താനാരംഭിച്ചു. എന്നാല്‍ നീന്തുന്നതിനിടെ കണ്ണുകള്‍ മരവിച്ച് തിരിച്ചു കയറാനുള്ള വഴി കാണാതായി. തുടര്‍ന്ന് നിശ്ചിതസമയത്തിലധികം തണുത്തുറച്ച വെള്ളത്തിനടിയില്‍ കുടുങ്ങി. മരണത്തിനോട് അടുത്ത നിമിഷങ്ങളായിരുന്നുവെന്നാണ് ജേസണ്‍ വിഡീയോ പങ്കുവെക്കുന്നതിനോടൊപ്പം പറയുന്നത്.

'വെള്ളത്തിലിറങ്ങി നിമിഷം തന്നെ കണ്ണുകള്‍ മരവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതോടെ വെള്ളത്തിനടിയില്‍ നിന്ന് ഉപരിതലം തിരിച്ചറിയാനാകാതെ പെട്ടുപോയി. തുടര്‍ന്ന് പുറം കൊണ്ട് മഞ്ഞ് ഇടിച്ച് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എങ്ങനെയൊക്കെയോ നീന്തി രക്ഷപ്പെട്ടു' ജേസണ്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (8 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (38 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends