എബോളയെ മറികടന്നവർ കൊറോണ ഭീതിയിലല്ല; രോഗം പടരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു

കൊറോണവൈറസ് ലോകത്തെ കീഴടക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ഭീതിയിൽ നിന്നും മുക്തമാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഏഷ്യന്‍ യൂറോപ്യന്‍ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കൊവിഡ് 19 പടരുമ്പോള്‍ ചെറിയ എണ്ണം കേസുകള്‍ മാത്രമാണ് ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 80 പേര്‍ക്ക് മാത്രമാണ് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈജിപ്തിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. അള്‍ജീരിയ(17), നൈജീരിയ(2), തുണീഷ്യ(2), ടോഗോ(1), കാമറൂണ്‍(2), ദക്ഷിണാഫ്രിക്ക(3), സെനഗല്‍(4) എന്നിങ്ങനെയാണ് ആഫ്രിക്കയിലെ ഇപ്പോഴത്തെ കണക്കുകള്‍.
ഈജിപ്തില്‍ ജര്‍മന്‍ വിനോദ സഞ്ചാരിക്കും രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. രോഗം പടരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും ആഫ്രിക്കന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു . രോഗ നിര്‍ണയം നടത്താനുള്ള സംവിധാനം രാജ്യങ്ങളിലുണ്ടെന്നും യൂണിയന്‍ അറിയിച്ചിട്ടുണ്ട് . 100 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യമാണ്. 4000ത്തിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഫ്രിക്കയെ പിടിച്ചു കുലുക്കിയ പകര്‍ച്ച വ്യാധിയായിരുന്നു എബോള വൈറസ്. 2013-2016 സമയത്തായിരുന്നു എബോള വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്നുപിടിച്ചത്. ഏകദേശം 11,323 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha