കോവിഡ്19 ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം... അമേരിക്കയില്‍ ല്ലിനോയിലെ ചിക്കോഗോയില്‍ ഒരുവയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് ശനിയാഴ്ച മരിച്ചത്

കോവിഡ്19 ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയില്‍ ല്ലിനോയിലെ ചിക്കോഗോയില്‍ ഒരുവയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് ശനിയാഴ്ച മരിച്ചത്. ആദ്യമായാണ് ഒരു കുഞ്ഞ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഇല്ലിനോയിസ് ഗവര്‍ണര്‍ അറിയിച്ചു. കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ആഴ്ച കൊവിഡ് ബാധിച്ച് കൗമാരക്കാരന്‍ മരിച്ചിരുന്നു.
ഫ്രാന്‍സില്‍ 16 വയസുള്ള പെണ്‍കുട്ടിയും മരണപ്പെട്ടിരുന്നു. പ്രായമായവരേയും മറ്റ് രോഗങ്ങളുള്ളവരെയുമാണ് വൈറസ് മാരകമായി ബാധിക്കുന്നതെന്ന് നിരവധി പഠനങ്ങള്‍ ഇതിനകം കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ കൊവിഡ് 19 ശക്തമായി തന്നെ വ്യാപിക്കുകയാണ്,19,302 പുതിയ കേസുകളാണ് ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 123,428 ആയി. ഇന്നലെ ഒറ്റദിവസം 515പേര്‍ മരിച്ചതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,211 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്. ശനിയാഴ്ച 277 പേര്‍ മരിച്ചു. 7,131 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha