Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എങ്ങനെ അപകടകാരിയാകുന്നു?

30 MARCH 2020 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ദൈനംദിന ജീവിതത്തിന്റെ സ്വാതന്ത്ര്യങ്ങളില്‍ കൊറോണ പിടിമുറുക്കിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് , ജനങ്ങള്‍ എവിടെ ആയിരിയ്ക്കുന്നുവോ അവിടെ ഇരുന്നു കൊണ്ട് ഫുഡ് ഡെലിവറി സേവനങ്ങളെ ആശ്രയിയ്ക്കുക, ഇപ്രകാരം കൊറോണ വ്യാപനം തടയാം എന്നാണ്. ഇത് തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത്.

എന്നാല്‍ സുരക്ഷിതമായി ഇവയൊക്കെ സ്വീകരിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് പലര്‍ക്കും അറിയില്ല. അവ എന്തൊക്കെയാണെന്ന് ഒന്ന് ചിന്തിച്ചു നോക്കാം.

ഷോപ്പുകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങുന്നതിലെ റിസ്‌ക് എന്താണെന്ന് അറിയുമോ? കൊറോണ വൈറസ് ബാധയുള്ള ഒരാള്‍ ഒന്ന് ചുമയ്ക്കുമ്പോള്‍ തന്നെ വൈറസിനാല്‍ നിറഞ്ഞ ഒരു കൊച്ചു തുള്ളി വായുവിലേക്ക് വ്യാപിയ്ക്കുകയാണ് ചെയ്യുന്നത് . അത് കലര്‍ന്ന വായു മറ്റൊരാള്‍ ശ്വസിയ്ക്കുകയോ ആ ചെറുതുള്ളി പതിച്ച പ്രതലം നിങ്ങള്‍ സ്പര്‍ശിയ്ക്കുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ടാണ് പുറത്തിങ്ങി ഷോപ്പിംഗ് നടത്തുന്നതില്‍ റിസ്‌ക് ഉണ്ടെന്നു പറയുന്നത്. ഷോപ്പുകളിലും ഏറ്റവും കുറഞ്ഞത് 2 മീറ്ററിന്റെ എങ്കിലും സാമൂഹ്യ അകലം പാലിയ്ക്കണമെന്ന് പറയുന്നതിന്റെ പ്രസക്തി ഇവിടെയാണ്. ഇത് വളരെ പ്രാധാന്യം അര്‍ഹിയ്ക്കുന്ന കാര്യമാണ്. ധാരാളം ഷോപ്പുകള്‍ ഇപ്പോള്‍ തന്നെ അത് നടപ്പില്‍ വരുത്തിക്കഴിഞ്ഞു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫസര്‍ സാലി ബ്ലൂംഫീല്‍ഡ് പറയുന്നത് , വൈറസ് പടരുന്നതിന് ഏറ്റവും അനുയോജ്യമായ സംവിധാനമാണ് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് എന്ന് വേണമെങ്കില്‍ പറയാം എന്നാണ്. കാരണം ധാരാളം ആളുകള്‍ എത്തുകയും സാധനങ്ങള്‍ എടുത്തു പരിശോധിച്ച ശേഷം തിരികെ വയ്ക്കുകയും, ചെക്ക് ഔട്ട് ബെല്‍റ്റില്‍ കൂട്ടമായി നില്‍ക്കുകയും ഒക്കെ ചെയ്യുന്നു. ഇത് കൂടാതെ ക്യാഷ് കാര്‍ഡുകള്‍, കാര്‍ പാര്‍ക്ക് ടിക്കറ്റ് മെഷീന്‍ ബട്ടണുകള്‍, എ ടി എം പേയ്മെന്റ് ബട്ടണുകള്‍, പേപ്പര്‍ റെസീറ്റുകള്‍ എന്നിങ്ങനെ ഒരേ സമയം വളരെ പേര്‍ സ്പര്‍ശിയ്ക്കുന്ന ഇടങ്ങള്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിരവധിയാണ്. അതൊന്നും കൂടാതെ ഇത്രയധികം ആളുകള്‍ ഒത്തു കൂടുന്നിടത്ത് സമയം ചെലവഴിയ്ക്കുന്നത് തന്നെ അപകടകരമാണ് .

ഈ സാഹചര്യങ്ങളില്‍ നിന്നുള്ള അപകടം അകറ്റി നിര്‍ത്താന്‍ മാര്‍ഗങ്ങള്‍ ഉണ്ട്. ഷോപ്പിങ്ങിന് പോകുന്നതിന് മുന്‍പും ശേഷവും കൈകള്‍ 20 സെക്കന്‍ഡ് നേരത്തോളം സോപ്പും വെള്ളവും ഉപയോഗിച്ചോ ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ നന്നായി കഴുകുക.

ഓരോ പ്രതലത്തിലും കൊറോണ ബാധ ഉണ്ടായിട്ടുണ്ട് എന്ന് ചിന്തിച്ചുകൊണ്ട, ഷോപ്പിംഗ് ട്രോളികള്‍ , ബാസ്‌കറ്റുകള്‍, പാക്കേജുകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഒക്കെ സ്പര്‍ശിച്ച ശേഷം നിങ്ങളുടെ മുഖത്ത സ്പര്‍ശിയ്ക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പണം നല്‍കുന്നതിന് സമ്പര്‍ക്കം ആവശ്യമില്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുക.

ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ കൂടി കൊറോണ വ്യാപിയ്ക്കുന്നില്ലെന്നോ പാകം ചെയ്യുമ്പോള്‍ വൈറസ് നശിപ്പിയ്ക്കപ്പെടുമെന്നതിനോ ഇത് വരെ തെളിവില്ല .അത് കൊണ്ട് യു കെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി വെബ്സൈറ്റ്, വീടുകളിലും ഭക്ഷ്യ സുരക്ഷയ്ക്ക് ആവശ്യമായ ശ്രദ്ധ ഉണ്ടാവണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട് .

സീറോ റിസ്‌ക് എന്ന് പറയാവുന്ന ഒരു അവസ്ഥ ഇല്ല എന്നാണ് പ്രൊഫെസ്സര്‍ ബ്ലൂംഫീല്‍ഡിന്റെ അഭിപ്രായം. ഫുഡ് പാക്കേജിംഗ് നടത്തുന്നത് മറ്റുള്ളവരാണ് എന്നത് തന്നെയാണ് കാരണം. ഫുഡ് പാക്കേജിംഗ്, വൈറസ് വ്യാപിപ്പിയ്ക്കുന്നുണ്ടെന്നതിന് ഇപ്പോഴും തെളിവൊന്നും ഇല്ലെങ്കിലും , ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിയ്ക്കുന്നതിനെ കുറിച്ചും നിര്‍ദേശങ്ങള്‍ ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ 72 മണിക്കൂര്‍ കഴിഞ്ഞു മാത്രം ഉപയോഗിയ്ക്കാവുന്ന രീതിയില്‍ സൂക്ഷിച്ചു വയ്ക്കാവുന്നതായിരിയ്ക്കട്ടെ എന്നാണ് ഒരു നിര്‍ദേശം. ബ്ലീച്ചിന്റെ കുപ്പിയില്‍ നിര്‍ദേശിച്ചിരിയ്ക്കുന്ന രീതിയില്‍ അതിനെ നേര്‍പ്പിച്ച ശേഷം ഇവ ഉപയോഗിച്ച് , ഇത്തരം ഭക്ഷ്യ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന കണ്ടെയ്‌നറുകള്‍ തുടയ്ക്കുകയോ, സ്പ്രേ ചെയ്യുകയോ ചെയ്തതിനു ശേഷം മാത്രം കൈപ്പറ്റുക എന്നും നിര്‍ദ്ദേശിയ്ക്കപ്പെട്ടിട്ടുണ്ട്.

പൊതിയാതെ ലഭിയ്ക്കുന്ന ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ നന്നായി വെള്ളം ഉപയോഗിച്ചു കഴുകിയതിനു ശേഷം വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക. അതിനു ശേഷം മാത്രം ഉപയോഗിയ്ക്കുക.

ഹോം ഡെലിവറി ആവശ്യപ്പെടുമ്പോള്‍, നിങ്ങള്‍ക്ക് വീടിനു മുന്‍പില്‍ ഒരു കുറിപ്പ് എഴുതി വയ്ക്കാവുന്നതാണ്. ഭക്ഷണം കൊണ്ട് വരുന്ന ആളോട് ഡോര്‍ ബെല്‍ അടിച്ചതിനു ശേഷം അല്പം ദൂരേയ്ക്ക് മാറി നില്‍ക്കണമെന്ന് ആ കുറിപ്പിലൂടെ ആവശ്യപ്പെടാം. ഇപ്രകാരം നിങ്ങള്‍ക്ക് നിങ്ങളുടെ ഭക്ഷണം സുരക്ഷിതമായി കൈപ്പറ്റാനാവും.

ടേക്ക് എവേകളുടെ കാര്യത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. എത്തിയ്ക്കുന്ന ഭക്ഷ്യ വിഭവം ഉടന്‍ തന്നെ മറ്റൊരു കണ്ടൈനറിലേയ്ക്ക് മാറ്റിയ ശേഷം, അത് കൊണ്ട് വന്ന പാക്കറ്റ് പെട്ടെന്ന് തന്നെ വീട്ടിനുള്ളില്‍ നിന്നും മാറ്റുക. തുടര്‍ന്ന് കൈകള്‍ നന്നായി കഴുകിയതിനു ശേഷമേ ഭക്ഷണം കഴിയ്ക്കാവൂ. ഭക്ഷണം പാക്കേജില്‍ നിന്നും മാറ്റുന്നതിന് സ്പൂണ്‍ ഉപയോഗിയ്ക്കുക . കൈകള്‍ ഉപയോഗിച്ച് ഭക്ഷണം തട്ടിയിടാന്‍ ശ്രമിയ്ക്കരുത്.

ഇനി ഒരു പിസ കഴിയ്ക്കണമെന്ന് തോന്നിയാല്‍ അത് ഒന്ന് മൈക്രോവേവില്‍ വച്ചതിനു ശേഷം ഉപയോഗിച്ചാല്‍ പ്രശ്നമില്ലെന്നാണ് ദി ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ ഉപദേശം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് മരിച്ച നിലയില്‍....  (20 minutes ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (40 minutes ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (1 hour ago)

നിപ പരിശോധനഫലം നെഗറ്റീവ്  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓപ്പറേഷന്‍ തീയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം  (2 hours ago)

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്  (2 hours ago)

തോട്ടില്‍ വെള്ളപത ... വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന് കണ്ടെത്തി  (2 hours ago)

ഇന്ന് എസ്.എഫ്.ഐ പഠിപ്പ് മുടക്കും  (2 hours ago)

സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം  (3 hours ago)

തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ  (3 hours ago)

രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (4 hours ago)

സംഘത്തിന്റെ മടക്കയാത്ര എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം....  (4 hours ago)

Malayali Vartha Recommends