അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി മരിച്ചു... പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്, ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു
അമേരിക്കയില്‍ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു.
അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.
അതേസമയം കൊറോണവൈറസ് മഹമാരിയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ചൈനയിലെ ഔദ്യോഗിക കണക്കുകളെ മറികടന്നു. ചൈനയില്‍ 3282 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്കില്‍ ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മൂന്നാമതെത്തിയിട്ടുണ്ട് ഇപ്പോള്‍ യുഎസ്.ലോകത്താകമാനം റെക്കോര്‍ഡ് മരണ നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തിലധികം പേരാണ്. ഇറ്റലിയില്‍ 837, സ്പെയിനില്‍ 748, ഫ്രാന്‍സില്‍ 499, യുകെയില്‍ 381 മരണങ്ങള് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
വളരെ വേദനാജനകമായ രണ്ടാഴ്ചയെ ആണ് രാജ്യം നേരിടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പ്രായമായവരും ആരോഗ്യം കുറഞ്ഞവരും വീട്ടില്‍ തന്നെ തുടരാനും അസുഖബാധിതര്‍ വൈദ്യസഹായം തേടാനും അദ്ദേഹം നിര്‍ദേശിച്ചു.
"
https://www.facebook.com/Malayalivartha