Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമില്ലാതെ തന്നെ കോവിഡ്-19 ചികിത്സിക്കാനായി മലേറിയ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍

01 APRIL 2020 02:09 PM IST
മലയാളി വാര്‍ത്ത

കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമില്ലാതെ തന്നെ കോവിഡ്-19 ചികിത്സിക്കാനായി മലേറിയ മരുന്ന് ഉപയോഗിക്കാന്‍ യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കി. മലേറിയ മരുന്നുകളായ ഹൈഡ്രോക്സി ക്ലോറോക്വിന്‍, ക്ലോറോക്വിന്‍ എന്നീ മരുന്നുകളാണ് വേണ്ടത്ര ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതെയും കോവിഡ്-19 ചികിത്സിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ മരുന്നുകള്‍ സംഭരിച്ച് യു.എസിലെ ആശുപത്രികളിലേക്ക് അടിയന്തിരമായി നല്‍കാനാണ് യു.എസ്. എഫ്.ഡി.എയുടെ നിര്‍ദേശം. കൗമാരക്കാരും പ്രായപൂര്‍ത്തിയായവരുമായ കോവിഡ്-19 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കാമെന്നും എഫ്.ഡി.എ. പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ മരുന്ന് കൊറോണ വൈറസിനെതിരേ ഫലപ്രദമാണോയെന്ന് പറയാറായിട്ടില്ലെന്നും അതിനായി കുറച്ചുകൂടി സമയം ആവശ്യമാണെന്നും ഇക്കാര്യത്തില്‍ പഠനം നടത്തുന്ന യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് പഠനം.

ന്യൂയോര്‍ക്കില്‍ വൈറസ് ബാധിതരായ 1,100-ലേറെപ്പേരില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ഫലം ചെയ്‌തെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മരുന്ന് ഉപയോഗിക്കാന്‍ അമേരിക്ക ഒരുങ്ങുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രീയ പഠനങ്ങളുടെ തെളിവുകള്‍ ലഭിച്ചിട്ടില്ല.

പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സാന്‍ഡോസ് ഈ മരുന്നിന്റെ മൂന്നുകോടി ഡോസുകള്‍ സര്‍ക്കാരിനു കൈമാറിയതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മറ്റു കമ്പനികളായ ബേയര്‍ പത്തുലക്ഷം ഡോസും ടെവ ഫാര്‍മസ്യൂട്ടിക്കല്‍ 60 ലക്ഷം ഡോസുകളും കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ന്യൂയോര്‍ക്കില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ രോഗികള്‍ക്കു നല്‍കുകയാണ്. ഈ മരുന്ന് ദൈവത്തിന്റെ സമ്മാനമാണെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പല പാര്‍ശ്വഫലങ്ങളുമുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ടു മരുന്നുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിരവധി വിവാദങ്ങളുണ്ട്. കുറ്റമറ്റ രീതിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താതെ ഇത്തരത്തില്‍ മരുന്നുകള്‍ നല്‍കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഈ മരുന്നുകള്‍ ചികിത്സയ്ക്ക് ഉപയോഗിച്ച് ഗുണമുണ്ടായതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് എഫ്.ഡി.എയിലെ സെന്റര്‍ ഫോര്‍ ഡ്രഗ് ഇവാല്യുവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ജാനറ്റ് വുഡ്കോക്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.

"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (8 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (24 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (33 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

Malayali Vartha Recommends