കൊറോണ വൈറസ് പെന്‍ഡന്റ് നിര്‍മ്മിച്ച ജ്വല്ലറിയ്ക്ക് വിമര്‍ശനം

ആരോഗ്യ, ശാസ്ത്ര മേഖലകളെ കേന്ദ്രീകരിച്ച് ആഭരണങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തരായ റഷ്യന്‍ ജ്വല്ലറി ഡോക്ടര്‍ വൊറോബിയോ ജ്വല്ലറി കൊറോണ വൈറസിന്റെ ആകൃതിയില്‍ പെന്‍ഡന്റ് നിര്‍മിച്ചു. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 335 കിലോമീറ്റര്‍ അകലെയുള്ള കോസ്‌ട്രോമ നഗരത്തിലാണ് ഈ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. വൈറസിന്റെ മൈക്രോസ്‌കോപ്പിക് ചിത്രം അടിസ്ഥാനമാക്കിയാണ് പെന്‍ഡന്റ് നിര്‍മിച്ചത്.
ഓണ്‍ലൈനിലൂടെയാണ് വില്‍പന നടത്തുന്നത്. ശുദ്ധമായ വെള്ളിയില്‍ നിര്‍മിച്ച ഈ പെന്‍ഡന്റിന് 1000 റൂബിളാണ് വില. വാങ്ങിയവര്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവയ്ക്കുകയും പെന്‍ഡന്റ് ശ്രദ്ധ നേടുകയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1000 പെന്‍ഡന്റുകളാണ് ഇതുവരെ വിറ്റത്.
ആരോഗ്യരംഗത്തു ജോലി ചെയ്യുന്നവര്‍ക്കുള്ള ആദരമായാണ് ഇത്തരമൊരു പെന്‍ഡന്റ് നിര്‍മിച്ചതെന്ന് ജ്വല്ലറിയുടെ ഉടമയായ ഡോക്ടര്‍ വോറോബിയോ പറഞ്ഞു. പെന്‍ഡന്റ് നിര്‍മിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ല. കാരണം ഇതൊരു മെഡിക്കല്‍ ജ്വല്ലറി ബ്രാന്‍ഡ് ആണ്. ഈ പെന്‍ഡന്റ് വിജയത്തിന്റെ പ്രതീകമാണ്. ദിവസവും കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നുണ്ട്. കൊറോണയെക്കുറിച്ചുള്ള വാര്‍ത്തകള്‍ റഷ്യയില്‍ എത്തും മുമ്പേ പെന്‍ഡന്റ് നിര്‍മാണം ആരംഭിച്ചിരുന്നതായും വൊറോബിയോ രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha