കൊറോണ വൈറസ് രോഗാണുക്കൾക്ക് എത്രദൂരം സഞ്ചരിക്കും; വൈറസ് തടയാൻ വേണം സാമൂഹിക അകലം, സംശയം വേണ്ട; പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ

ലോകം കൊറോണ വൈറസ് എന്ന നിയന്ത്രിക്കാനാകുന്ന മഹാമാരിക്ക് കീഴിലാണ്. എന്നിരുന്നാൽ തന്നെയും ഒരു പരിധി വരെ തടയാൻ ഒരു വ്യക്തിക്ക് കഴിയും എന്നത് തെളിയിക്കുകയാണ് ബ്രേക്ക് ദി ചെയിൻ. ഇതിനായി ദാദിനമായി പരിശ്രമിക്കുന്നവർക്കൊപ്പം നാം പങ്കുചേരണം. ആരോഗ്യപ്രവർത്തകർക്കൊപ്പം അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട് തന്നെ. ഒപ്പം വൈറസിന്റെ പ്രതിരോധിക്കാൻ അനുദിനം പുതിയ പഠനങ്ങൾ പുറത്തേക്ക് വരുകയാണ്. കൊറോണ വൈറസിനെ സാമൂഹികമായ അകാലത്തിലൂടെ ഒരു പരിധിവരെ തടയാൻ സാധിക്കും. എന്നാൽ പലർക്കും അതിൽ വലിയ സംശയങ്ങളും ഉണ്ട്. അതെല്ലാം പരിഹരിക്കുന്ന പുതിയ പഠനം ഇങ്ങനെയാണ്.
ഓർക്കുക കൊറോണ വൈറസിനെ വഹിക്കുന്ന ഉഛ്വാസ വായുവിന് 27 അടിവരെ ദൂരം സഞ്ചരിക്കാനാകുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഒപ്പം കൊവിഡ് വ്യാപനം തടയാൻ മൂന്നടി സാമൂഹിക അകലം പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ആറടി അകലം പാലിക്കണമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും നിർദേശിച്ചിട്ടുണ്ട്.ഡബ്ലുഎച്ച്ഒയും ഡിസിസിയും അടിയന്തരമായി തന്നെ ഈ മാർഗരേഖ തിരുത്തണമെന്നാണ് എംഐടി ഗവേഷകയായ ലിഡിയ ബോറെയ്ബ വ്യക്തമാക്കുന്നത്. എന്നാൽ ചുമ, തുമ്മൽ തുടങ്ങിയ ഉഛ്വാസങ്ങൾ ഉണ്ടാക്കുന്ന gaseous cloudsന് 27 അടിവരെ സഞ്ചരിക്കാനാകുമെന്ന് ബോറെയ്ബ നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞു.
അതോടൊപ്പം തന്നെ ശക്തമായ ഉഛ്വാസവേഗതയ്ക്ക് സെക്കൻഡിൽ 33 മുതൽ 100 അടിവരെ എത്താൻ സാധിക്കുമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബോറെയ്ബ പറയുന്നു. ഒപ്പം ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ചെയ്യുമ്പോൾ എല്ലാ വലുപ്പത്തിലുമുള്ള തുള്ളികളെ വഹിക്കുന്ന gaseous clouds ഉണ്ടാകുന്നുണ്ട്. ഇതുചെയ്യുംബോൾ കൈമുട്ടുകൊണ്ട് പൊത്തിപ്പിടിക്കുമ്പോൾ ഭാഗികമായി മാത്രമേ ഇവയ്ക്ക് ശമനം ഉണ്ടാകുന്നുള്ളുവെന്നും അദ്ദേഹം പറയുകയാണ്. ദ് ഫ്ലൂയിഡ് ഡൈനാമിക്സ് ഓഫ് ഡിസീസ് ട്രാൻസ്മിഷൻ ലബോറട്ടറിയിലാണു ഇത്തരത്തിൽ പഠനം നടത്തിയത്. ഇത്തരത്തിൽ ചുമയും തുമ്മലുമുള്ള രോഗബാധിതരിൽ നിന്നു കൂടുതൽ അകലം പാലിക്കേണ്ടതാണെന്നും ബോറെയ്ബ പറഞ്ഞു.
അതേസമയം കൊറോണ വൈറസ് രോഗാണുക്കൾക്ക് എത്രദൂരം സഞ്ചരിക്കാനാകുമെന്നതിനെ കുറിച്ച് ഇതിന് മുമ്പ് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ സ്കൂൾ ഓഫ് മെഡിസിനിലെ ഇൻഫക്‌ഷ്യസ് ഡിസീസ് പ്രൊഫസറായ ഡോ. പോൾ പോട്ടിംഗർ പഠനം നടത്തിയിരുന്നു. എത്ര ദൂരം ഈ രോഗാണുക്കൾക്ക് സഞ്ചരിക്കാനാകുമെന്നല്ല, മറിച്ച് അവ ഒരു ഭീഷണി അല്ലാതിരിക്കുന്നത് എത്ര ദൂരത്തിലാണ് എന്നതാണ് പ്രധാനപ്പെട്ടതെന്ന് ഡോ. പോൾ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha