Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മനുഷ്യശേഷിക്ക് മുന്നില്‍ കീഴടങ്ങാതെ കൊറോണ

04 APRIL 2020 05:31 AM IST
മലയാളി വാര്‍ത്ത

വികസിത ലോകം മനുഷ്യശേഷിക്ക് അതീതമായി വ്യാപിക്കുന്ന കൊറോണ വൈറസിനു മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്നു. ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 684 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 3605 ആയി. ഇതോടെ മരണ സംഖ്യയില്‍ ബ്രിട്ടന്‍ ചൈനയെ (3322) മറികടന്നു. ആകെ രോഗികള്‍ 38,168.

ലോകത്താകെയുള്ള രോഗികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. മരണം അരലക്ഷത്തിലേറെയും. ലോകജനതയില്‍ പകുതിയിലേറെ വീടിനകത്താണെങ്കിലും രോഗം മാരകവേഗത്തിലാണു പടരുന്നത്. ഫ്രാന്‍സില്‍ ഒറ്റ ദിവസം 1355 പേര്‍ മരിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലെ നഴ്‌സിങ് ഹോമുകളില്‍ നൂറുകണക്കിനു രോഗികള്‍ക്കു ജീവന്‍ നഷ്ടമായ വിവരം പുറത്തുവന്നതോടെ ആകെ മരണം 5,000 കവിഞ്ഞു.


സ്‌പെയിനില്‍ ആകെ മരണം 10,000 കടന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും 900-ല്‍ ഏറെ പേര്‍ മരിച്ചു .ലോകത്തിലെ ആകെ രോഗികളില്‍ പകുതിയോളം യൂറോപ്പിലാണ്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആകെ ഒരു ലക്ഷത്തോളം. മധ്യപൂര്‍വദേശത്ത് 80,000.

കോവിഡ്19 നു കാരണമാകുന്ന കൊറോണ വൈറസ് വായുവില്‍ അധികനേരം നിലനില്‍ക്കില്ലെന്നും രോഗം വായുവിലൂടെ പകരില്ലെന്നും ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ചു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പകരുന്നത്. ഉമിനീര്‍ ഉള്‍പ്പെടെ സ്രവങ്ങള്‍ പുറത്തേക്കു തെറിക്കുമ്പോള്‍ വൈറസും അതിലുണ്ടാകും. ഇവ ഒരു മീറ്റര്‍ വരെ ചുറ്റളവിലുള്ള വായുവിലും വസ്തുക്കളിലുമുണ്ടാവാം. വൈറസ് സാന്നിധ്യമുള്ള സ്രവ കണികകളില്‍ അധികവും വായുവില്‍ നിലനില്‍ക്കില്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ രോഗവ്യാപനം നടന്നേക്കാം. രോഗിയെ വെന്റിലേറ്ററില്‍ നിന്നു മാറ്റുമ്പോഴും വായിലൂടെ ട്യൂബിടുമ്പോഴും കൃത്രിമശ്വാസം നല്‍കുമ്പോഴുമെല്ലാം വൈറസ് ഭീഷണിയുണ്ട്.


വിവിധ രാജ്യങ്ങളിലെ സ്ഥിതി ഇപ്രകാരമാണ്:


ഇറാന്‍ :മരണം 3294. ഒരു ദിവസം 134 മരണം. ആകെ രോഗികള്‍ 53183. നാലായിരത്തിലേറെ പേര്‍ അതീവ ഗുരുതരാവസ്ഥയില്‍.


ഇറാഖ് : രോഗികള്‍ ആയിരക്കണക്കിന് എന്ന് റിപ്പോര്‍ട്ട്. സ്ഥിരീകരിച്ചത് 772.


ഇസ്രയേല്‍ : പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വീണ്ടും ക്വാറന്റീനില്‍ പ്രവേശിച്ചു.


മലേഷ്യ: 200 പുതിയ രോഗികള്‍ കൂടി. ആകെ രോഗികള്‍ 3333.


സിംഗപ്പൂര്‍ : 5 പേര്‍ മരിച്ചു. സ്‌കൂളുകളും തൊഴിലിടങ്ങളും ഒരു മാസത്തേക്ക് അടച്ചു.


ദക്ഷിണ കൊറിയ : പുതിയ 86 രോഗികള്‍ കൂടി. ആകെ രോഗികള്‍ 10,000.


നൈജീരീയ :ലോക്ഡൗണ്‍ ലംഘിച്ച ആളെ പട്ടാളം വെടിവച്ചുകൊന്നു.


ചൈന : ഹ്യുബേ പ്രവിശ്യയില്‍ 4 പുതിയ രോഗികള്‍. രണ്ടാം വ്യാപനം സംശയിക്കുന്നതിനാല്‍ ആളുകളോട് വീട്ടിലിരിക്കാന്‍ വുഹാനില്‍ നിര്‍ദേശം.


ഹോങ്കോങ് : ബാറുകള്‍ അടച്ചിട്ടു


ന്യൂസീലന്‍ഡ് : കുടുങ്ങിയ ഒരു ലക്ഷത്തോളം സഞ്ചാരികള്‍ക്ക് രാജ്യം വിടാന്‍ അനുമതി.


ജപ്പാന്‍ : രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കിടത്തി ചികിത്സ ഗുരുതരാവസ്ഥയിലുള്ളവര്‍ക്കു മാത്രം. ദേശീയ അടിയന്തരാവസ്ഥയ്ക്കു നീക്കം. ആകെ രോഗികള്‍ 2800. മരണം 73


ലോകത്തിലെ ആകെ രോഗികളില്‍ പകുതിയോളം യൂറോപ്പില്‍ ബ്രിട്ടനില്‍; 24 മണിക്കൂറിനിടെ നാലായിരത്തിലേറെ രോഗികള്‍. ലോകത്താകെ രോഗം ബാധിച്ചവര്‍ 10,63,947, ആകെ മരണം 56,620, ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ 38,819, നേരിയ തോതില്‍ രോഗമുള്ളവര്‍ 7,40,336, രോഗം ഭേദമായവര്‍ 2,25,582


വിവിധ രാജ്യങ്ങളിലെ സ്ഥിതി (രാജ്യം, രോഗികള്‍, ബ്രാക്കറ്റില്‍ മരണം)


യുഎസ്: 2,57,379 (6558) ,ഇറ്റലി: 1,19,827 (14,681) ,സ്‌പെയിന്‍: 1,17,710 (10,935) ,ജര്‍മനി: 85,451 (1208) ,ചൈന: 81,620 (3322),ഫ്രാന്‍സ്: 59,105 (5387), ഇറാന്‍: 53,183 (3294),ബ്രിട്ടന്‍: 38,168 (3605),സ്വിറ്റ്‌സര്‍ലന്‍ഡ്:19,303 (573),കാനഡ: 11,747 (173),ദക്ഷിണ കൊറിയ: 10,062 (174),ഓസ്‌ട്രേലിയ: 5350 (28),മലേഷ്യ: 3333 (53),ജപ്പാന്‍: 2617 (63)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (11 hours ago)

Malayali Vartha Recommends