കോവിഡ് മനുഷ്യനില്‍നിന്ന് മൃഗത്തിലേക്കോ...കടുവയ്ക്ക് കോവിഡ്!

മനുഷ്യനില്‍നിന്നു മൃഗത്തിലേക്കു കൊറോണ വൈറസ് പകര്‍ന്നതായി കണ്ടെത്തി. കോവിഡ് ഏറ്റവും രൂക്ഷമായ യൂഎസിലെ ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് മൃഗശാലയില്‍ 4 വയസ്സുള്ള നാദിയ എന്ന മലയന്‍ പെണ്‍കടുവയ്ക്കു രോഗം. നാദിയയുടെ സഹോദരി അസുല്‍, 2 അമുര്‍ (സൈബീരിയന്‍) കടുവകള്‍, 3 ആഫ്രിക്കന്‍ സിംഹങ്ങള്‍ എന്നിവയ്ക്കും രോഗലക്ഷണങ്ങളുണ്ട്. മൃഗശാലാജീവനക്കാരനില്‍നിന്നാണു പകര്‍ന്നതെന്ന് കരുതുന്നു.
ചൈനയിലെ വുഹാനില്‍ മനുഷ്യരിലേക്കു കോവിഡ് പകര്‍ന്നതു മൃഗങ്ങളില്‍നിന്നാണ്. തിരിച്ചുള്ള രോഗവ്യാപനം ആദ്യമാണ്. ഹോങ്കോങ്ങില്‍ 2 നായ്ക്കളടക്കം ഏതാനും മൃഗങ്ങള്‍ക്കു മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അതു മനുഷ്യരില്‍നിന്നാണെന്നു സൂചനയില്ലായിരുന്നു.
കോവിഡ് രോഗികളെയും രോഗമുണ്ടെന്നു സംശയിക്കുന്നവരെയും പാര്‍പ്പിക്കുന്ന ക്വാറന്റീന്‍ സ്ഥലങ്ങളില്‍ മൃഗങ്ങളെയും പക്ഷികളെയും തടയണമെന്നു കേന്ദ്രം. നായ, കുരങ്ങ്, പക്ഷികള്‍ തുടങ്ങിയവയുടെ വരവ് തടയാന്‍ പ്രത്യേക വേലി നിര്‍മിക്കാം. ഭക്ഷ്യാവശിഷ്ടങ്ങള്‍ കഴിക്കാന്‍ ഇവയെത്തുന്നതു തടയണം. യുഎസില്‍ മൃഗങ്ങളിലേക്കും വൈറസ് വ്യാപിച്ചെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണു നിര്‍ദേശം.
https://www.facebook.com/Malayalivartha

























