Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

നാടണയാൻകാത്ത് പ്രവാസികൾ; ഏപ്രിൽ 15 നിര്ണായകമാകുന്നു, ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി ഫ്ലൈ ദുബായ്

07 APRIL 2020 09:32 AM IST
മലയാളി വാര്‍ത്ത

ലോകത്തിൽ പതിനായിയിരങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസ് ഇനി എത്രകാലംകൂടി ദുരന്തം വിതറും എന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. എന്നാൽ സാമൂഹികമായ അകലം പാലിച്ചുകൊണ്ട് സ്വയം സംരക്ഷിച്ചും സമൂഹത്തിനെ രക്ഷിച്ചുമായിരിക്കണം നമ്മുടെ ജീവിതം എന്ന് ഗവൺമെന്റുകളും സാമൂഹികപ്രവർത്തകരും മാധ്യമങ്ങളും നിരന്തരം ഓർമിപ്പിക്കുകയുമാണ്. പക്ഷേ,അപ്പോഴും വെറുതെ ഒന്ന് പുറത്തിറങ്ങി നോക്കാൻ താത്പര്യം കാട്ടുന്നവർ കുറവാണേലും ഉണ്ടെന്ന് തന്നെ പറയാം.

എന്നാൽ കൊറോണ വൈറസ് ഏറെ പ്രതിസന്ധിയിലാക്കിയത് നമ്മുടെ പ്രവാസികളെതന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ചികിത്സയ്‌ക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ നാട്ടിലെത്താനാകാതെ വളരെ വല്യ സംഘർഷാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ലോക്ക് ഡൗൺ അവസാനിക്കാനിരിക്കുന്ന ഏപ്രിൽ 14 കഴിഞ്ഞ് 15 മുതൽ ഭാഗികമായി പ്രത്യേക വിമാന സർവീസുകൾ പുനരാരംഭിമെന്നാണ് കരുതുന്നത്. യുഎഇയുടെ ഇത്തിഹാദ്,എമിറേറ്റ്സ് എന്നീ വിമാനക്കമ്പനികൾ രംഗത്ത് എത്തിയതിന് പിന്നാലെ ദുബായിൽ നിന്ന് മറ്റൊരു വിമാനവും സർവീസ് തുടങ്ങാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്.

ഇന്ത്യയിലേക്ക് ഏപ്രിൽ 15 മുതൽ പ്രത്യേക സർവീസുകൾ നടത്താൻ ദുബായിയുടെ ബജറ്റ് എയർലൈനായ ഫ്ളൈ ദുബായ് നടപടി ആരംഭിച്ചതായി റിപ്പോർട്ട്. കൊറോണ രോഗ നിയന്ത്രണത്തിനായുള്ള ഇന്ത്യയിലെ വിലക്കുകൾ ഏപ്രിൽ 14-ന് അവസാനിക്കുമെന്ന പ്രതീക്ഷയിലാണിത് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് സർവീസ് നടത്തുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

അതേസമയം ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രത്യേക സർവീസുകളെന്ന് അറിയിച്ചുകൊണ്ടാണ് അവരുടെ വെബ്‌സൈറ്റിൽ ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. എന്നാൽ തന്നെയും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് വെബ്‌സൈറ്റിൽ കാണാത്തതുകൊണ്ടുതന്നെ ഇത് പ്രത്യേക സർവീസ് ആയിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് 1800 ദിർഹം അതായത് ഏകദേശം 37,240 രൂപ മുതലാണ് എന്നാണ് വെബ്‌സൈറ്റിൽ ലഭ്യമാകുന്നത്.

അതോടൊപ്പം തന്നെ നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവരും സന്ദർശക വിസയിൽ ഇവിടെ കുടുങ്ങിപ്പോയവർക്കും വേണ്ടിയാവും ആദ്യ സർവീസുകൾ എന്നാണ് സൂചന. എന്നാൽ ഏഴ് കിലോഗ്രാമിന്റെ ഹാൻഡ് ബാഗേജ് മാത്രമാണ് അനുവദിക്കുന്നത്. ഇതിലൂടെ മറ്റ് ലഗ്ഗേജ് കൊണ്ടുപോകാനാവില്ല. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലേക്കും ഏപ്രിൽ 15 മുതൽ ഫ്ളൈ ദുബായ് യാത്ര ഷെഡ്യൂൾ ചെയ്തിട്ടുള്ളതായാണ് ലഭ്യമാകുന്ന വിവരം. ഒപ്പം എയർ ഇന്ത്യ എക്സ്‌പ്രസ്, സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ളവ ഏപ്രിൽ മുപ്പതോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends