കോവിഡ് ബാധ വന്‍തോതില്‍ അമേരിക്കയില്‍ വര്‍ദ്ധിക്കവേ നാവിക സേനയുടെ കപ്പല്‍ താത്കാലികമായി കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
അമേരിക്കയിലെ വിവിധയിടങ്ങളില്‍ കോവിഡ് ബാധ വന്‍തോതില്‍ വര്‍ധിക്കവേ നാവിക സേനയുടെ കപ്പല്‍ താത്കാലികമായി കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ്എന്സ് കംഫര്‍ട്ട് എന്ന ഭീമന് കപ്പലാണ് കോവിഡ് ബാധിതരെ പരിശോധിക്കുന്നതിനായി സജ്ജമാക്കുക. ന്യൂയോര്‍ക്ക് തീരത്താണ് ഇപ്പോള്‍ കപ്പലുള്ളത്. കോവിഡ് സമയത്ത് മറ്റ് ചികിത്സകള്‍ക്ക് സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ചികിത്സകള്‍ എത്തിക്കാനാണ് കപ്പല്‍ ഇപ്പോള്‍ ന്യൂയോര്‍ക്ക് തീരത്ത് എത്തിയിട്ടുള്ളത്.
എന്നാല്‍ സാഹചര്യം കണക്കിലെടുത്ത് ഇത് പൂര്‍ണമായും കോവിഡ് രോഗികള്‍ക്കായി തുറന്ന് നല്കാന് തീരുമാനിക്കുകയായിരുന്നു.1,000 കിടക്കകളാണ് ഈ കപ്പലില്‍ ഉള്ളതെന്നാണ് വിവരം.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha