Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡില്‍ രക്ഷനായി 'ഗൂഗിള്‍'... ലോക്ക്ഡൗണ്‍ നീണ്ടതോടെ വിതരണം ചെയ്യുന്ന ഭക്ഷണശാലകളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്ന പ്രയോജനകരമായ ഫീച്ചറുമായി ഗൂഗിള്‍ മാപ്‌സ് രംഗത്ത്

07 APRIL 2020 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

ഗൂഗിള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ആരോ എന്നൊരു തോന്നലാണ് പലര്‍ക്കും. എത്ര സെര്‍ച്ചിങ്ങ് മെഷീനുകള്‍ വന്നാലും ഗൂഗിളിനെ കടത്തിവെട്ടാന്‍ ആര്‍ക്കും ഇതുവരെ പറ്റിയിട്ടില്ല. അത്രയ്ക്ക് യൂസര്‍ഫ്രണ്ട്ലിയാണ് ഈ ഗൂഗിള്‍. ഇപ്പോഴിതാ വീണ്ടും ഗൂഗിള്‍ അല്‍ഭുതമാവുകയാണ്.
കൊറോണ വൈറസ് കാരണം ലോകത്തിന്റെ മൂന്നിലൊന്ന് ലോക്ക്ഡൗണ്‍ ആണ്. പക്ഷെ ജനങ്ങള്‍ക്ക് ജീവിക്കണമല്ലോ. പലചരക്ക് സാധനങ്ങളും ഭക്ഷണവും സംഭരിക്കാന്‍ ആളുകള്‍ ഏറെ ബുദ്ധിമുട്ടുന്നു. പ്രത്യേകിച്ച്, വീടുവിട്ട അന്യസ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവര്‍. അവശ്യ സേവനങ്ങള്‍ എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, പല ഭക്ഷണശാലകളും അവരുടെ സേവനങ്ങള്‍ അവസാനിപ്പിച്ചു. ഭക്ഷണ വിതരണം അനുവദനീയമാണെങ്കിലും അതിന് പോലും തുറന്നിട്ടില്ല. അപ്പോള്‍ പിന്നെ തിരയാതെ തരമില്ലല്ലോ. നമ്മുടെ സ്വന്തം ഗൂഗിള്‍ റെഡി. ലോക്ക്ഡൗണ്‍ ഇത്രയും നാള്‍ നീണ്ടതോടെ പല ഭക്ഷണശാലകളും ടേക്ക് എവേ സേവനം പലേടത്തും പ്രവര്‍ത്തനം പുനഃരാരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ ഘട്ടത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണശാലകളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്ന പ്രയോജനകരമായ ഒരു ഫീച്ചര്‍ ഗൂഗിള്‍ മാപ്‌സ് അവതരിപ്പിച്ചു.

ഗൂഗിള്‍ മാപ്‌സിന്റെ മൊബൈല്‍ അപ്ലിക്കേഷനിലാണ് ഈ ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്. റെസ്റ്റോറന്റുകള്‍, കെമിസ്റ്റുകള്‍, പെട്രോള്‍, എടിഎം മുതലായവയ്ക്കുള്ള മാര്‍ക്കറുകള്‍ക്കൊപ്പം നിങ്ങളുടെ സമീപത്തെ ടേക്ക്അവേയും ഡെലിവറി റെസ്റ്റോറന്റും മാപ്പില്‍ ഗൂഗിള്‍ ദൃശ്യമാക്കും.

ഡെലിവറി ഓപ്ഷനില്‍ ക്ലിക്കുചെയ്യുമ്പോള്‍, നിങ്ങളുടെ പ്രദേശത്ത് വിതരണം ചെയ്യുന്ന സമീപത്തുള്ള റെസ്റ്റോറന്റുകളുടെ ഒരു ലിസ്റ്റ് ലഭിക്കും. അതുപോലെ, ടേക്ക്അവേ ഓപ്ഷനില്‍ ക്ലിക്കുചെയ്യുമ്പോള്‍ ഇത്തരം റെസ്റ്റോറന്റുകളുടെ ലിസ്റ്റ് നല്‍കും.

യുഎസ്, ഇന്ത്യ, ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ അന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ടേക്ക്അവേ, ഡെലിവറി ഓപ്ഷനുകള്‍ ലഭ്യമാണ്. വീടുകളില്‍ നിന്നും മാറി താമസിക്കുന്ന പലരും റെസ്റ്റോറന്റുകള്‍ക്കോ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി അപ്ലിക്കേഷനുകളെയാണ് ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍, സേവനങ്ങള്‍ സാധാരണ നിലയിലേക്ക് ഇപ്പോള്‍ നീങ്ങി. ചില പ്രദേശങ്ങളില്‍, റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ സ്വിഗ്ഗിക്കും സോമാറ്റോയ്ക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഗൂഗിള്‍ മാപ്‌സിന്റെ പുതിയ സവിശേഷത ഉപയോഗിച്ച് ആളുകള്‍ക്ക് അവരുടെ പ്രദേശത്ത് വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകള്‍ കണ്ടെത്താന്‍ കഴിയും.

നേരത്തെ, ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുന്ന ആളുകള്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന തിരക്കേറിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. ഗൂഗിളിന്റെ ഈ പുതിയ ഫീച്ചറിനെ കോവിഡ് 19 കമ്മ്യൂണിറ്റി മൊബിലിറ്റി റിപ്പോര്‍ട്ടുകള്‍ എന്ന് വിളിക്കുന്നു. ചില്ലറ വില്‍പ്പന, വിനോദം, പലചരക്ക്, ഫാര്‍മസികള്‍, പാര്‍ക്കുകള്‍, ട്രാന്‍സിറ്റ് സ്റ്റേഷനുകള്‍, ജോലിസ്ഥലങ്ങള്‍, പാര്‍പ്പിടം എന്നിവ ഈ സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.

കോവിഡ് 19 സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ ഈ ഡാറ്റ ഉപയോഗിക്കുന്നുവെന്നും ഗൂഗിള്‍ പറയുന്നു. ഏതായാലും ഗൂഗിളാണ് താരം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (1 hour ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (2 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (2 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (3 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (4 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (4 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (5 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends