Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല


രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...


ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി..24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമാകും;കനത്തമഴ വരുന്നു..അടുത്ത 48 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യത..


യുകെയിൽ മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാൻ സാധ്യത.. ആയിരത്തിലധികം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു..അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ്..

അധോലോകംപോലും കോറോണയ്ക്ക് മുന്നിൽ കീഴടങ്ങി; കൊറോണക്കാലത്ത് ശത്രുതയ്ക്ക് അധോലോകത്തിന്റെ താത്‌കാലിക വിരാമം, തോക്കിനു പകരം ഭക്ഷണപ്പൊതിയേന്തി ഷാർപ് ഷൂട്ടർമാർ വൈറലാകുന്നു

08 APRIL 2020 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് അന്ത്യശാസനവുമായി ട്രംപ്

ഇന്ത്യയുടെ പ്രതിരോധ വാങ്ങലുകളും വ്യാപാര പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ.. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സമീപിച്ചിരുന്നുവെന്ന് ട്രംപ്..താരിഫുകളുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി തന്നോട് അതൃപ്തനാണെന്ന് ട്രംപ്..

യുകെയിൽ മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാൻ സാധ്യത.. ആയിരത്തിലധികം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു..അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ്..

വെനിസ്വേലൻ തീരത്ത് നിന്ന് ഒരു എണ്ണ ടാങ്കറിന് അകമ്പടി സേവിക്കാൻ റഷ്യൻ 'അന്തർവാഹിനിയും മറ്റ് നാവിക ആസ്തികളും'.. കടലിലിറങ്ങി കളിച്ച് റഷ്യയും? ടാങ്കര്‍ കപ്പല്‍ വളഞ്ഞ് റഷ്യ..

അന്തർദേശീയ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പ്: യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി

ലോകത്തെയാകെ ഭീതിയിലാഴ്ത്തി നിരവധിപേരുടെ ജീവൻ കവർന്നെടുത്ത ഇത്തിരിക്കുഞ്ഞൻ വൈറസിനെ ഭയന്ന് അധോലോകം പോലും കീഴടങ്ങിയാൽ എന്ത് സംഭവിക്കും. ഇത് അതുക്കും മേലെയാണ്. തോക്കുപിടിച്ച് നിരവധിപേരുടെ ജീവൻ കവർന്നെടുത്ത കൈകൊണ്ട് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന അധോലോകം. ആ കാഴ്ച ലോകത്തിന് തന്നെ കാണാൻ കഴിഞ്ഞു എന്നത് അവിശ്വസനീയം തന്നെ.

അധോലോകപോരാട്ടങ്ങൾ പതിവായ കേപ്പ് ടൗണിലാണ് സംഭവം. ഹാർഡ് ലിവിങ്‌സ് ഗാങ്ങും 28'സ് ഗാങ്ങും തമ്മിലുള്ള പോരാട്ടം അവിടെ നിരവധി പേരുടെ ജീവനാണ് കവർന്നെടുത്തത്. എന്നാൽ കൊവിഡ് 19 പടർന്നു പിടിച്ചതോടെ സർക്കാർ നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അങ്ങനെ അധോലോകത്തെ നേർവഴിക്ക് നയിക്കാൻ അവർക്കിടയിൽ പ്രവർത്തിക്കുന്ന ഒരാളായിരുന്നു പാസ്റ്റർ ആൻഡി സ്റ്റീൽ സ്മിത്ത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് ലോക്ക് ഡൗൺ പുരോഗമിക്കെ സ്ഥലത്തെ പാസ്റ്റർ സ്മിത്തിന് രണ്ടു ഗ്യാങ് ലീഡർമാരിൽ നിന്നും ഫോൺ വന്നു.

എല്ലാവരുംലോക്ക്ഡൗണിലായപ്പോൾ പാസ്റ്ററിന് ഫോൺ വന്നു, അങ്ങേത്തലയ്ക്കൽ വളരെ ദയനീയമായ സ്വരം, " ആൻഡി.. ഞങ്ങൾ ഇന്നുവരെ നിങ്ങളോട് എന്തെങ്കിലും വേണമെന്ന് പറഞ്ഞു വന്നിട്ടില്ല, പക്ഷേ, ഞങ്ങൾ ഇവിടെ വളരെ പട്ടിണിയിലാണ്. " കേട്ടയുടൻ തന്നെ പാസ്റ്റർ സ്മിത്ത് അപ്പോൾ ചിന്തിച്ചത് ഇതായിരുന്നു. ഓർക്കുക എല്ലാത്തരത്തിലും സ്വാധീനവും പണവുമുള്ളവരാണ് ഈ അധോലോകസംഘാംഗങ്ങൾ. ഇത്തരത്തിൽ ഭക്ഷണ ശൃംഖലയുടെ ഏറ്റവും മുകളിലുള്ള അവർക്ക് ഭക്ഷണത്തിന് മുട്ട് വന്നിട്ടുണ്ടെങ്കിൽ, അങ്ങ് താഴെക്കിടയിലുള്ള സാധാരണക്കാരന് എന്തുമാത്രം പട്ടിണിയിൽ ആയിരിക്കും..?എന്നതാണ്.

തുടർന്ന് തെരുവിലേക്ക് ഇറങ്ങിച്ചെല്ലാൻ തീരുമാനിച്ച പാസ്റ്റർ, ഭക്ഷണത്തിനു വേണ്ട ഫണ്ട് ശേഖരിക്കുകയുണ്ടായി. അങ്ങനെ ഭക്ഷണം ഉണ്ടാക്കി. വിതരണം ചെയ്യാൻ വേണ്ടി സഹായം അഭ്യർത്ഥിച്ചപ്പോഴാണ്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്ന് പാസ്റ്റർ കണ്ടത് തന്നെ. ഒരുപക്ഷെ നമ്മളും. പ്രദേശത്ത് തമ്മിൽ ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും മല്ലുപിടിച്ചിരുന്ന, അങ്ങനെ പരസ്പരം വെടിവെച്ചു കൊല്ലാൻ പോലും മടിയില്ലാതെ നടന്നിരുന്ന അധോലോകത്തിലെ ഷാർപ്പ് ഷൂട്ടർമാർ എല്ലാവരും, ശത്രു മിത്ര ഭേദമില്ലാതെ നാട്ടിലെ ജനങ്ങൾക്ക് ഭക്ഷണം അവരുടെ വീട്ടുപടിക്കലെത്തിക്കാൻ വേണ്ടി തങ്ങളുടെ ശത്രുതയ്ക്ക് താൽക്കാലിക വിശ്രമം നൽകി ഒന്നിച്ചിരിക്കുന്നു.

ഇതെത്തുടർന്ന് അന്നുവരെ പരസ്പരം പോരിന് നടന്നിരുന്ന, തങ്ങളെ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു അധോലോകത്തിന്റെ കയ്യാളുകൾ ഒരേ വാഹനത്തിൽ വന്നിറങ്ങി തങ്ങളുടെ വിശപ്പടക്കാനുള്ള ഭക്ഷണം വിതരണം ചെയ്യുന്ന കാഴ്ച കണ്ടപ്പോൾ പ്രദേശവാസികളും അമ്പരപ്പോടെയാണ് നോക്കിനിന്നത്. എന്നാലോ, ഇതൊന്നുംതന്നെ തന്റെ മനസ്സിൽ ഒരു ചലനവും ഉണ്ടാക്കുന്നില്ല എന്നാണ് കേപ്പ് ടൗൺ മേയറുടെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി കൌൺസിൽ ചെയർമാൻ ജെപി സ്മിത്ത് വെളിപ്പെടുത്തിയത്. എന്തെന്നാൽ ഇത്രയും കാലം തങ്ങളുടെ ഉരുക്കുമുഷ്ടികൾ കൊണ്ട് സമൂഹത്തെ ആകെ ഭീഷണിപ്പെടുത്തിയിരുന്ന, പരസ്പരം കൊന്നു തിന്നുകൊണ്ടിരുന്ന ക്രിമിനലുകൾ. നാട്ടിലൊരു പകർച്ചവ്യാധി വന്നപ്പോൾ അവർ എന്തോ നല്ല കാര്യം ചെയ്തു എന്നത്കൊണ്ട് പതിറ്റാണ്ടുകൾ നീണ്ടുനിന്ന അവരുടെ എല്ലാ അപരാധങ്ങളുടെ ഉത്തരവാദിത്തം ഇല്ലാതെയാക്കുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.

എന്തോക്കെ ആയാലും ഈ കാഴ്ച അപ്രതീക്ഷിതം തന്നെയാണ് എന്നുതന്നെ പറയാം. നമ്മുടെ ലോകം ഒരു പടുകുഴിയിൽ വീഴുന്നതിനുമുന്നെ ഉണ്ടാകുന്ന ചില ഉയർത്തെഴുന്നേൽപ്പുകൾ അത് എന്തുതന്നെ ആയാലും കണ്ടില്ലെന്ന് നാം നടിക്കരുത്. ചിലരുടെ കൈത്താങ്ങ് നമ്മുടെ ലോകത്തിന് ഈ ഒരു ഘട്ടത്തിൽ ആവശ്യം തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമന്നയുടെ ഒരു ഡാന്‍സ് പരിപാടിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ  (1 hour ago)

പോത്തുണ്ടി കൊലപാതകം; സുധാകരന്‍ സജിത ദമ്പതികളുടെ മകള്‍ക്ക് ധനസഹായം അനുവദിച്ചു  (2 hours ago)

കാറിനുള്ളില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്‌നിശമനസേന  (2 hours ago)

താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു.  (3 hours ago)

കനയ്യകുമാറും സച്ചിന്‍ പൈലറ്റും അടക്കം നാല് നേതാക്കള്‍ കേരളത്തിലേക്ക്  (3 hours ago)

ലക്ഷ്യം 110 സീറ്റ്; മന്ത്രിമാർക്ക് മുന്നിൽ വിശദമായ പദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി  (3 hours ago)

ആറു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍  (3 hours ago)

കെട്ടിടത്തിലെ 16-ാം നിലയിൽ നിന്ന് വീണ് 26കാരന് ദാരുണാന്ത്യം; മകന് സ്‌കീസോഫ്രീനിയ ബാധിച്ചിരുന്നുവെന്ന് പിതാവ്  (3 hours ago)

വൈഭവ് സൂര്യവൻഷിയും ആരോൺ ജോർജും സെഞ്ച്വറി ...  (3 hours ago)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്,​എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു.... എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം  (3 hours ago)

ഇനി അവശേഷിക്കുന്നത് കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് മാത്രം...സഹികെട്ട് കോടതി തെരുവുനായ പ്രശ്നത്തിൽ രൂക്ഷവിമർശനവുമായി സുപ്രിംകോടതി പൊതു സ്ഥാപനങ്ങളിൽ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീ  (3 hours ago)

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച; തുടർച്ചയായ ഒമ്പതാം ബജറ്റുമായി നിർമല സീതാരാമൻ റെക്കോർഡിലേക്ക്  (4 hours ago)

ക്യൂബ ആക്രമിക്കുമെന്ന ഭീഷണി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ധിക്കാരമെന്ന് മുഖ്യമന്ത്രി പിണറായി  (4 hours ago)

31 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ....സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെ നിഗമനംന്നാണ്  (4 hours ago)

2026 ലെ ആദ്യ അതി തീവ്രന്യൂനമർദം രൂപപ്പെടുന്നു, 48 മണിക്കൂർ നി‍ർണായകം; കേരളത്തിൽ 3 ദിവസം മഴ സാധ്യത ശക്തം, ശനിയാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends