Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഭീതിയൊഴിയാതെ കോവിഡ് ....ആഗോളതലത്തില്‍ ഭീതിപരത്തി കൊവിഡ് വൈറസ് കേസുകളും മരണങ്ങളും കുതിച്ചുയരുന്നു... അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു, ലോകമാകെ കൊവിഡ് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു

10 APRIL 2020 08:49 AM IST
മലയാളി വാര്‍ത്ത

ആഗോളതലത്തില്‍ ഭീതിപരത്തി കൊവിഡ് വൈറസ് കേസുകളും മരണങ്ങളും കുതിച്ചുയരുന്നു. ലോകമാകെ കൊവിഡ് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 95,714 ആയി ഇന്ത്യയിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന ആശങ്ക ലോകരാജ്യങ്ങള്‍ കര്‍ശന നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിട്ടും കോവിഡ് 19 വ്യാപനം ശമനമില്ലാതെ തുടരുന്നു. രോഗബാധിതരുടെ എണ്ണം 1,603,164 ആയി. മരണസംഖ്യ 95,693 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 80,000ത്തോളം പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതില്‍ 3.5 ലക്ഷം പേര്‍ക്ക് രോഗം ഭേദമായെന്ന ആശ്വാസവാര്‍ത്തയുമുണ്ട്. 11.51 ലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ച് ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 49,125 പേരുടെ നില അതീവഗുരുതരമാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മണിക്കൂറില്‍ 355 പേര്‍ക്ക് പുതുതായി രോഗം പിടിപെടുകയും 22 പേര്‍ മരിക്കുകയും ചെയ്തതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു. വ്യാഴാഴ്ച മാത്രം 1819 പേര്‍ മരിച്ചു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള സ്‌പെയിനില്‍ 1,53,222 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ എഴുന്നൂറോളം മരണം സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ ഏറ്റവും കൂടുതല്‍ ആള്‍നാശം വിതച്ച ഇറ്റലിയില്‍ മരണസംഖ്യ 18,279 ആയി വര്‍ധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി.

ഫ്രാന്‍സിലും ദിനംപ്രതി മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,341 പേര്‍ മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 12,210 ആയി. ജര്‍മനിയില്‍ 2,607 പേരും ബ്രിട്ടണില്‍ എട്ടായിരത്തോളം പേരും ഇറാനില്‍ 4,110 പേരും മരണപ്പെട്ടു. ബെല്‍ജിയത്തിലും നെതര്‍ലാന്‍ഡിലും കാര്യങ്ങള്‍ വഷളാവുകയാണ്. ബെല്‍ജിയത്തില്‍ മരണം 2,500 പിന്നിട്ടു. നെതര്‍ലാന്‍ഡില്‍ 2,400. അതേസമയം കാര്യങ്ങള്‍ നിയന്ത്രണ വിധേയമായ ചൈനയില്‍ ഒരാളുടെ മരണം മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 3,336 ആയി.

ലോകത്താകെ 356,440 പേര്‍ക്ക് രോഗംഭേദമായി. 1,151,031 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 50,000 ത്തോളം ആളുകളുടെ ആരോഗ്യനില ഗുരുതരമാണ്

സ്ഥിതിഗതികള്‍ സങ്കീര്‍ണമായിക്കൊണ്ടിരുന്ന ഇറ്റലിയില്‍ 18,279 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 1,43,626 പേര്‍ക്ക് വൈറസ് ബാധിച്ചതില്‍ 28,470 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയും ഇറ്റലിയും കഴിഞ്ഞാല്‍ ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ മരണം ഇന്നലെ ഉണ്ടായത്. ഫ്രാന്‍സില്‍ 1,341 പേരാണ് മരിച്ചത്. ഇതുവരെ 12,210 പേര്‍ ആകെ മരണപ്പെട്ടു. 4,799 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,17,749 ആയി ഉയര്‍ന്നു.

വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ സ്ഥിതി ഏറെക്കുറെ ശാന്തമാണ്. വുഹാനില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇന്നലെ രണ്ടുപേര്‍ ചൈനയില്‍ മരിച്ചു. പുതുതായി 63 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയില്‍ ആകെ രോഗം പിടിപെട്ട 81,907 പേരില്‍ 3,336 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവിടെയുള്ള 77,455 പേര്‍ക്ക് രോഗം ഭേദമായതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിച്ച് ജര്‍മനിയില്‍ 2,607 മരണങ്ങളും സ്പെയിനില്‍ 15,447 മരണങ്ങളുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends