അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു.... മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ദമ്പതികള്‍ മരിച്ചത്, ന്യുമോണിയ ബാധിച്ച് രണ്ട് ആശുപത്രികളിലായി ഇവര്‍ ചികിത്സയിലായിരുന്നു
അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. സാമുവല്‍ എടത്തില്‍(83), ഭാര്യ മേരിസാമുവല്‍ (83), മേരിക്കുട്ടി തോമസ്(67) എന്നിവരാണ് മരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവലും ഭാര്യ മേരി സാമുവലും ഫിലാഡല്‍ഫിയയില്‍ മരിച്ചത്. ന്യുമോണിയ ബാധിച്ച് രണ്ട് ആശുപത്രികളിലായി ഇവര്‍ ചികിത്സയിലായിരുന്നു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം 28 ആയി. അമേരിക്കയില്‍ 4,66,969 പേര്‍ക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചു.
അതേസമയം മുംബൈയിലെ രണ്ട് ആശുപത്രികളിലായി ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്സുമാര്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്.ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി.
രാജ്യത്തെ കൊറോണ വൈറസ് ബാധ മൂലം ഏറെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്ന നഗരം കൂടിയാണ് മുംബൈ. ഇവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha