Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു... അമേരിക്കയില്‍ ഇന്നലെ മാത്രം 1900 പേര്‍, രാജ്യത്തെ ആകെ മരണ സംഖ്യ 16691 ആയി

10 APRIL 2020 01:17 PM IST
മലയാളി വാര്‍ത്ത

ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 95722 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. മരണ നിരക്കില്‍ സ്‌പെയിന്‍ ആണ് മുന്നില്‍. 18279 പേരാണ് അവിടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം 143626 ആണ്. ഇന്നലെ മാത്രം 610 പേരാണ് ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

അമേരിക്കയില്‍ ഇന്നലേയും കൂട്ട മരണങ്ങള്‍ തുടര്‍ന്നു.1900 പേരാണ് വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 16691 ആയി. രോഗാബാധിതരുടെ എണ്ണം 4685566 ആണ്. ലോകത്തെ കോവിഡ് രോഗികളുടെ നാലില്‍ ഒന്നും അമേരിക്കയിലാണ് ഉള്ളത്. അമേരിക്കയില്‍ ഇന്നലെ മലയാളി ദമ്പതികള്‍ കൂടി മരിച്ചു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശികളായ സാമുവല്‍ ഇടത്തില്‍, ഭാര്യ മേരി സാമുവല്‍, കോട്ടയം സ്വദേശി ത്രേസ്യാമ പൂക്കുടി എന്നിവരാണ് മരിച്ചത്. എന്നാല്‍ ഇവര്‍ കൊറോണ ബാധിച്ചാണോ മരിച്ചതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പത്തനംതിട്ട സ്വദേശി സാമുവല്‍ (83), അദ്ദേഹത്തിന്റെ ഭര്യ മേഴ്‌സി സാമുവല്‍ എന്നിവരാണ് മരിച്ചത്. കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി(71) എന്ന മലയാളിയുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 മണിക്കൂറിന്റെ ഇടവേളകളിലാണ് സാമുവലും മേരി സാമുവലും മരിച്ചത്.
കടുത്ത ന്യുമോണിയ ബാധിതയെ തുടര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കോവിഡ് ആണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിതീകരണം വന്നിട്ടില്ല. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലം പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.
ഫലം കോവിഡ് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഇരുവരുടേയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. ഇന്നലേയും ഒരു മലയാളി അമേരിക്കയില്‍ മരിച്ചിരുന്നു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായി മാത്യു ജോസഫ് (78) ആയിരുന്നു മരിച്ചത്.

സ്‌പെയ്‌നില്‍ മരണ സംഖ്യ പതിനയ്യായിരം കടന്നു. 15447 പേരാണ് ഇതുവരെ അവിടെ വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 655 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 153222 ആണ്. 50002 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഫ്രാന്‍സിലും മരണ സംഖ്യ ഉയരുകായാണ്. 12210 പേരാണ് ഫ്രാന്‍സില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെമാത്രം 1341 പേര്‍ മരിച്ചു.
യുകെയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച 881 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം സംഖ്യ 7978. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 65077 ആണ്. പുതുതായി 4334 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. യുഎഇയില്‍ 2900 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലത്തെ 3 അടക്കം 174 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ മാത്രം 355 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3287 ആയി ഉയര്‍ന്നു. മൂന്ന് മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 44 ആയി. 35 പേര്‍ക്ക് ഇന്ന് രോഗം ഭേദമായെന്നും സൗദി ആരോഗ്യ മന്ത്രാലയും അറിയിച്ചു.

റിയാദില്‍ മാത്രം വ്യാഴാഴ്ച 83 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ ആകെ രോഗികളുടെ എണ്ണം 878 ആയി. മദീനയില്‍ 420 ഉം മക്കയില്‍ 631 ഉം ആണ് രോഗികളുടെ എണ്ണം. ജിദ്ദയില്‍ 45 പുതിയ കേസുകളടക്കം രോഗസംഖ്യ 477 ആയി. തബൂക്കില്‍ 26 പുതിയ കേസുകളും ഖതീഫില്‍ പത്ത് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends