അമേരിക്കയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു! 24 മണിക്കൂറിനിടെ യുഎസില്‍ റിപ്പോർട്ട് ചെയ്തത് 1,509 കോവിഡ് മരണം; ന്യൂയോര്‍ക്കില്‍ പതിനായിരം കവിഞ്ഞു, ഏറ്റവും കൂടുതൽ മരണം അമേരിക്കയിൽ

ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് കോവിഡ് 19 മഹാമാരി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,509 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,529 ആയി.
യുഎസിലെ കോവിഡ് പ്രഭവ കേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്കില്‍ മരണം പതിനായിരം കവിഞ്ഞു. അമേരിക്കയില്‍ 6.82 ലക്ഷം പേരാണ് കോവിഡ് ബാധിതരായിട്ടുള്ളത്. അതേസമയം അമേരിക്കയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിള(68) ആണ് മരിച്ചത്. ലോകത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 1,924,663 ആയി.
119,691 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായിരിക്കുന്നത്. കോറോണയുടെ പ്രഭവരാജ്യമായ ചൈനയില്‍ വീണ്ടും രോഗ ബാധിതരുടെ എണ്ണം കൂടുകയാണ്.
നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച മാത്രം 89 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. അതില്‍ 86 പേരും പുറമെ നിന്ന് എത്തിയവരാണ്.
സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 547 പേര്‍ മരണപ്പെട്ടപ്പോള്‍ ഇറ്റലിയില്‍ 566 പേരും മരിച്ചു. ഇറ്റലിയില്‍ മരണസംഖ്യ 20,000 കടന്നു. ബ്രിട്ടനിലും മരണനിരക്ക് ഉയരുകയാണ്.
https://www.facebook.com/Malayalivartha