നാട്ടിലുള്ളവര്‍ക്ക് വീസ പുതുക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം സൗദി നിര്‍ത്തിവച്ചു

രാജ്യം കോവിഡ് മുക്തമാകുകയും വിമാന സര്‍വീസ് ആരംഭിക്കുകയും ചെയ്യുന്നതു വരെ നാട്ടിലുള്ള ജോലിക്കാര്‍ക്ക് റീഎന്‍ട്രി (സൗദിയിലേക്കുള്ള യാത്രാനുമതി) വീസ പുതുക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം സൗദി നിര്‍ത്തിവച്ചു. പിന്നീട് കാലപരിധി നോക്കാതെ റീ എന്‍ട്രി വീസ പുതുക്കി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. സൗദിയില്‍ ഇന്നലെ 6 പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണം 65 ആയി. രോഗികള്‍: 4934. സുഖപ്പെട്ടവര്‍: 805
അതേസമയം, ഇപ്പോള്‍ വിദേശ രാജ്യങ്ങളിലുള്ള യുഎഇ വീസക്കാരുടെ വീസ കാലാവധി വര്‍ഷാവസാനം വരെ നീട്ടി നല്‍കുമെന്ന് യുഎഇ. നിലവില്‍ യുഎഇയില്‍ ഉള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. 4 മലയാളികള്‍ ഉള്‍പ്പെടെ കോവിഡ് മരണം 25. രോഗികള്‍: 4123. സുഖപ്പെട്ടവര്‍: 852
എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്കു വേതനം നല്‍കാതിരിക്കാന്‍ നിര്‍ബന്ധിത അവധി എടുപ്പിക്കുന്നതു നിയമലംഘനമാണെന്ന് ഒമാന്‍ അധികൃതര്‍ വ്യക്തമാക്കി. ശമ്പളം തടയുകയോ കുറയ്ക്കുകയോ ചെയ്യുക, വീട്ടിലിരുന്നു ജോലിചെയ്യാന്‍ സമ്മതിക്കാതിരിക്കുക, ക്വാറന്റീന്‍ ദിവസങ്ങള്‍ അവധിയില്‍ നിന്നു കുറയ്ക്കുക തുടങ്ങിയവയും ഗുരുതര നിയമലംഘനങ്ങളാണ്. ഒമാനില്‍ കോവിഡ് രോഗികള്‍ 727. മരണം: 4. സുഖപ്പെട്ടവര്‍: 124.
കുവൈത്തില്‍ ഒരു സ്വദേശി കൂടി മരിച്ചതോടെ കോവിഡ് മരണം 2 ആയി. നേരത്തെ അവിടെവച്ച് ഒരു ഗുജറാത്ത് സ്വദേശി മരണമടഞ്ഞിരുന്നു. ഇന്ത്യന്‍ രോഗികള്‍ 724. ആകെ രോഗികള്‍ 1300. സുഖപ്പെട്ടവര്‍ 150. ഖത്തറില്‍ രോഗികള്‍: 3,231. ഭേദമായവര്‍: 334. മരണം: 7. ബഹ്‌റൈനില്‍ രോഗികള്‍ 1348. സുഖപ്പെട്ടവര്‍: 591. മരണം 6.
https://www.facebook.com/Malayalivartha