വടക്കന്‍ അറേബ്യ അപ്പസ്‌തോലിക് വികാരിയാത്ത് തലവന്‍ ബിഷപ് കാമിലോ ബാലിന്‍ കാലം ചെയ്തു

കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവ ഉള്‍പ്പെടുന്ന വടക്കന്‍ അറേബ്യ അപ്പസ്‌തോലിക് വികാരിയാത്തിന്റെ തലവന്‍ ബിഷപ് കാമിലോ ബാലിന്‍ (76) കാലം ചെയ്തു. റോമിലെ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെക്കാലം കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന വികാരിയാത്ത് നിലവില്‍ ബഹ്‌റൈന്‍ തലസ്ഥാനം മനാമ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം.
ഇറ്റലിയില്‍ ജനിച്ച ബിഷപ് ബാലിന് ആദരസൂചകമായി ബഹ്‌റൈന്‍ പൗരത്വവും നല്‍കിയിട്ടുണ്ട്. 1969 മാര്‍ച്ച് 30-ന് കംബോണി മിഷനറീസ് ഓഫ് ദ് ഹാര്‍ട്ട് ഓഫ് ജീസസില്‍ വൈദികനായാണ് 1944 ജൂണ്‍ 24-ന് ജനിച്ച കാമിലോ ബാലിന്‍ ആത്മീയ ജീവിതം തുടങ്ങിയത്. 1971-ല്‍ കയ്റോയിലെ സെന്റ് ജോസഫ് പാരിഷില്‍ വികാരിയായി. 1977 മുതല്‍ 3 വര്‍ഷം ലബനനില്‍. 1981 -1990 കാലത്ത് കയ്റോയില്‍ വേദപഠന സ്ഥാപനത്തില്‍ അധ്യാപകനായി.
സുഡാനില്‍ വേദപഠന അധ്യാപകര്‍ക്കുള്ള പരിശീലന കേന്ദ്രം സ്ഥാപിച്ചത് 1990-ല്‍ സുഡാനില്‍ അദ്ദേഹം നിയമിതനായപ്പോഴാണ്. 1997 മുതല്‍ 2000 വരെ റോമില്‍ ചെലവഴിച്ച ബിഷപ് ബാലിന്‍ പള്ളികളുടെ ചരിത്രത്തില്‍ ഡോക്ടറേറ്റ് സമ്പാദിച്ചു. 2000-ല്‍ കയ്റോയില്‍ അറബ്-ഇസ്ലാമിക് പഠന കേന്ദ്രം ഡയറക്ടറായി ചുമതലയേറ്റു. 2005-ലാണ്് വികാരിയാത്ത് തലവനായത്. മലയാളികളുമായി പ്രത്യേക അടുപ്പം സൂക്ഷിച്ച അദ്ദേഹം, പലവട്ടം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha