കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 25,000 കടന്നു... രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷത്തിലധികം, അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് സ്‌പെയിനില്‍

കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 25,671 ആയി. ആറ് ലക്ഷത്തിന് മുകളിലാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥീരികരിച്ചവരുടെ എണ്ണം. പുതുതായി 22,047 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് സ്‌പെയിനിലാണ്. 1,72,541 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 18,056 പേരാണ് ഇവിടെ മരിച്ചത്.
ഇറ്റലിയില്‍ 1,62,488 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 21,067 പേര്‍ മരിച്ചു. ഫ്രാന്‍സിലും ജര്‍മനിയിലും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന ്മുകളില്‍ കടന്നിട്ടുണ്ട്. 15,729 പേരാണ് ഇതുവരെ ഫ്രാന്‍സില്‍ മരിച്ചത്. ജര്‍മനിയില്‍ 3294 പേര്‍ മാത്രമാണ് മരിച്ചതെന്നത് ആശ്വാസം നല്‍കുന്നു. ബ്രിട്ടനിലും രോഗം ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. 93,873 പേര്‍ ഇതുവരെ കോവിഡ് പോസിറ്റീവായി. 12,107 പേര്‍ മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 1,988,769 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha