ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ... സാമ്പത്തിക സഹായം നിര്‍ത്താനുള്ള സമയമല്ലെന്ന് യുഎന്‍

ലോകാരോഗ്യ സംഘടനയ്ക്ക്(ഡബ്ല്യുഎച്ച്ഒ) അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു . കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്ന് വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു . ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ട്രംപ് ആരോപിച്ചു .
കോവിഡ് പടര്‍ന്നതിനുശേഷം യുഎന്‍ സംഘടന അത് തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവയ്ക്കുകയും ചെയ്തു . യുഎന്‍ സംഘടന അതിന് ഉത്തരവാദിത്തം പറയേണ്ടതാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു .കോവിഡ് ഭീതിയുടെ കാലത്തും ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടെതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു .അമേരിക്കയ്‌ക്കെതിരെ യുഎന്‍ രംഗത്തെത്തി. സാമ്പത്തിക സഹായം നിര്‍ത്താനുള്ള സമയമല്ലെന്നും യുഎന്‍.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ വിമര്‍ശിച്ചു . വൈറസ് വ്യാപനത്തിനു മുന്‍പ് ലഭിച്ച പല വിവരങ്ങളും മറച്ചുവച്ച് ചൈനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് സംഘടന സ്വീകരിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അമേരിക്ക സാമ്ബത്തിക സഹായം നിര്‍ത്തുന്നത് സംഘടനയ്ക്ക് തിരിച്ചടിയാണ് . അമേരിക്കയാണ് ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് . സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയാണ് നല്‍കുന്നത് .
https://www.facebook.com/Malayalivartha