ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തുന്നതായി അമേരിക്ക.... കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡബ്‌ള്യുഎച്ച്ഒ മറച്ചുവച്ചെന്നും, രോഗത്തെ പ്രതിരോധിക്കാന്‍വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തുന്നതായി അമേരിക്ക. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡബ്‌ള്യുഎച്ച്ഒ മറച്ചുവച്ചെന്നും, രോഗത്തെ പ്രതിരോധിക്കാന്‍വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ മഹാമാരിയെ കൈകാര്യം ചെയ്ത രീതിയെയും ട്രംപ് വിമര്‍ശിച്ചു.
ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നു പൊട്ടിപുറപ്പെട്ട വൈറസിന്റെ തീവ്രത സംഘടന മറച്ചുവച്ചെന്ന് ട്രംപ് ആരോപിച്ചു. കൊറോണ വൈറസിന്റെ വ്യാപനം കാര്യക്ഷമമായി കൈകാര്യം ചെയ്തതിലും രോഗത്തിന്റെ തീവ്രത മറച്ചുവച്ചതിലും ലോകാരോഗ്യ സംഘടനയുടെ പങ്ക് യുഎസ് വിലയിരുത്തും. നിലവില്‍ സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്താന്‍ തീരുമാനിച്ചതായും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡബ്ല്യുഎച്ച്ഒയ്ക്ക് നല്‍കിക്കൊണ്ടിരുന്ന പണം ഇനി എന്തിനുവേണ്ടി വിനിയോഗിക്കണമെന്നു പിന്നീട് തീരുമാനിക്കും. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍ യുഎസ് ഇത്രയും നാള്‍ നല്‍കിയിരുന്ന 'ഔദാര്യം' സംഘടന വേണ്ട രീതിയില്‍ ഉപയോഗിച്ചിരുന്നോ എന്നു സംശയിക്കുന്നതായും ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സംഭാവന നല്‍കുന്ന രാജ്യമായ യുഎസ് കഴിഞ്ഞ വര്‍ഷം 400 മില്യന്‍ ഡോളറാണ് നല്‍കിയത്.
എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ നടപടിക്കെതിരെ യുഎന്‍ രംഗത്തുവന്നു. വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ഒരു സംഘടനയുടേയും വരുമാന മാര്‍ഗങ്ങള്‍ തടയാനുള്ള സമയമല്ലെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കോവിഡിനെതിരായ യുദ്ധത്തില്‍ വിജയിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങള്‍ നിര്‍ണായകമായതിനാല്‍ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും ഗുട്ടെറസ് പറഞ്ഞു.
നിശ്ചിതകാലയളവിനു മുമ്പേ അമേരിക്കയിലെ ലോക്ഡൗണ്‍ പിന്‍വലിക്കാനാവുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദഗ്ധരുമായി ചര്‍ച്ച തുടരുന്നതായും രാജ്യം വീണ്ടും തുറക്കുന്നതിനുള്ള പദ്ധതി അവസാനഘട്ടത്തിലാണെന്നും ട്രംപ് അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് വൈകാതെ പദ്ധതിരേഖ കൈമാറുമെന്നും ട്രംപ് വ്യക്തമാക്കി. ഏപ്രില്‍ 30 വരെയാണ് നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്
"
https://www.facebook.com/Malayalivartha