ചൈന പാഴാക്കിയത് വിലപ്പെട്ട ആറുദിവസം; വൈറസ് വ്യാപനം തിരിച്ചറിഞ്ഞിട്ടും മൗനം പാലിച്ചു; പാഴാക്കിയത് കേരളം നിപയെ അതിജീവിച്ചതുപോലെ ഉറവിടത്തിൽ തീർക്കാമായിരുന്ന അവസരം

ഡിസംബറിൽ വൂഹാനിൽ കോവിഡ്-19 ആദ്യമായി റിപ്പോർട്ട് ചെയ്തതുമുതൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകുന്നതിൽ ചൈനീസ് ഭരണകൂടം പരാജയപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്. ജനുവരി 12നാണ് പ്രസിഡൻറ് ഷി ജിൻപിങ് കോവിഡിനെ കുറിച്ച് ചൈനീസ് ജനതക്ക് മുന്നറിയിപ്പു നൽകിയത്.
അപ്പോഴേക്കും 3000ത്തിലേറെ ആളുകളിൽ വൈറസ് എത്തിയിരുന്നു. ജനുവരി 14 മുതൽ 20 വരെയുള്ള വിലപ്പെട്ട ആറുദിവസം ഭരണകൂടം ഒന്നുംചെയ്യാതെ വെറുതെനിന്നു. അതിനു ലോകം വലിയ വിലയാണ് നൽകേണ്ടിവന്നത്.
ജനുവരി അഞ്ചുമുതൽ 17 വരെ വൂഹാനിൽ മാത്രമല്ല, ചൈനയിലുടനീളം രോഗബാധിതർ നിറഞ്ഞു. നിർഭാഗ്യവശാൽ അത് രഹസ്യമാക്കിവെക്കാനായിരുന്നു ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം.
എന്നാൽ, വിവരം മറച്ചുപിടിച്ചെന്ന റിപ്പോർട്ടുകൾ ചൈനീസ് സർക്കാർ ആവർത്തിച്ച് നിഷേധിക്കുകയാണ്. വൈറസിനെ കണ്ടെത്തിയ ഉടൻ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നുവെന്നാണ് അവരുടെ വാദം.
ഇതുപോലൊരു വൈറസ് ഒരിക്കൽ കേരളത്തെയും കവരാൻ ശ്രമിച്ചിരുന്നു..നിപ എന്നായിരുന്നു ആ വൈറസിന്റെ പേര്. എന്നാൽ നിപ എന്ന രോഗ സാധ്യത മനസിലാക്കിയതുമുതല്‍ കേരളത്തിന്റെ ആരോഗ്യസംവിധാനം മുഴുവന്‍ ഒരുമിച്ച് നീങ്ങി. തിരുവനന്തപുരത്തുനിന്നുള്ള ഏകോപനവും കോഴിക്കോട് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചും എണ്ണയിട്ട യന്ത്രം പോലെയായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം. പിന്നീട് നിപ സ്ഥിരീകരിച്ചതോടെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു നീങ്ങി. എബോള വൈറസ് ബാധയുണ്ടായപ്പോള്‍ ചെയ്തതു പോലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കിയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിച്ചത്. മറ്റ് സര്‍ക്കാര്‍ വകുപ്പുകളും എല്ലാ സഹായവുമായി ആരോഗ്യവകുപ്പിന് ഒപ്പം തന്നെ ഉണ്ടായിരുന്നു. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്തു. നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയമുള്ള രണ്ടായിരത്തിലധികം പേരെ നിരീക്ഷിച്ചു. ജാഗ്രതയോടെയും കൂട്ടായുമുളള പ്രവര്‍ത്തനമാണ് മരണ സംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതും. നിപ നിയന്ത്രണവിധേയമായശേഷവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഭയം ജനത്തെ കീഴടക്കിയപ്പോഴും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ രോഗബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ തയ്യാറായത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏവരും ശ്ലാഘിക്കുകയും ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ കേരളത്തിൽ ഭയത്തിന്റെ വിത്ത് വിതയ്ക്കാൻ പോലും നിപ പരാജയപ്പെട്ടു .കേരളം ഒറ്റകെട്ടായി നിന്ന്,മുൻകരുതലുകൾ സ്വീകരിച്ചു നിപയെ അതിജീവിച്ചു..എന്നാൽ ചൈനയിൽ കോവിഡ് -19 എന്ന വൈറസ് പടർന്നു പിടിച്ചപ്പോൾ ലോകം കണ്ട കാഴ്ച മറ്റൊന്നായിരുന്നു.
വൈറസ് വ്യാപനം തിരിച്ചറിഞ്ഞിട്ടും ചൈന ആറുദിവസം മൗനം പാലിക്കുകയായിരുന്നു .രാജ്യം നോവല്‍ കൊറോണ വൈറസ് മഹാമാരിയെ നേരിടാന്‍ പോകുകയാണെന്നു തിരിച്ചറിഞ്ഞിട്ടും ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതില്‍ ചൈന പരാജയപ്പെട്ടെന്നു റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്‌ഥര്‍ രഹസ്യമായി വൈറസ് വ്യാപനം സ്‌ഥിരീകരിച്ച് ആറു ദിവസങ്ങള്‍ക്കു ശേഷം വുഹാന്‍ നഗരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത വലിയ മേള നടന്നു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ലക്ഷക്കണക്കിനാളുകള്‍ എത്തിച്ചേരാനും തുടങ്ങിയിരുന്നു.
രോഗം തിരിച്ചറിഞ്ഞ് ആറു ദിവസത്തിനു ശേഷം ജനുവരി 20 നാണു ചൈനീസ് പ്രസിഡന്റ് സീ ചിന്‍പിങ് ഇതേക്കുറിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയതെന്നു വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട് ചെയ്‌തു.
അപ്പോഴേക്കും ചൈനയില്‍ മൂവായിരത്തിലധികംപേര്‍ രോബാധിതരായി. മറ്റു പല രാജ്യങ്ങളും തുടക്കത്തില്‍ കൃത്യമായ നടപടിയെടുക്കന്നതില്‍ പരായപ്പെട്ടിരുന്നു. എന്നാല്‍, രോഗം പൊട്ടിപ്പുറപ്പെട്ട രാജ്യത്തുണ്ടായ വീഴ്‌ചയ്‌ക്കു ലോകം വലിയ വിലകൊടുക്കേണ്ടിവന്നെന്നാണു ശാസ്‌ത്രജ്‌ഞരുടെ വിലയിരുത്തല്‍.
ആറു ദിവസം മുമ്പു തന്നെ ചൈന നടപടിയെടുത്തിരുന്നെങ്കില്‍ രോഗികളുടെ എണ്ണം കുറയുമായിരുന്നെന്നും ആവശ്യത്തിന് വൈദ്യസഹായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമായിരുന്നെന്നും കാലിഫോര്‍ണിയ സര്‍വകാലശായിലെ എപ്പിഡമോളജിസ്‌റ്റ് ഡോ. സൂ ഫെങ് ഷാങ് പറഞ്ഞു
https://www.facebook.com/Malayalivartha